ലോകത്തിലെ മിക്ക രാജ്യങ്ങളും കടുത്ത ചൂടിലൂടെയാണ് കടന്നുപോകുന്നത്. താപനില ഉയര്‍ന്നതോടെ ജപ്പാനും ചൈനയും യുറോപ്പുമെല്ലാം ഉഷ്ണതരംഗത്തില്‍ ചുട്ടുപൊള്ളുകയാണ്. എന്നാല്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ ആളുകള്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്.
ചൈനയില്‍ ഫേസ്കിനി എന്നറിയപ്പെടുന്ന ഫുള്‍ ഫേസ് മാസ്ക് ധരിച്ചാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. മൂക്കിന്റെയും കണ്ണിന്റെയും ഭാഗത്ത് മാത്രം ദ്വാരമുള്ള ഈ മാസ്ക് ചൈനയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു.
എന്നാല്‍ അതേസമയം ജപ്പാനില്‍ ഫാന്‍ ധരിച്ച കോട്ടാണ് ശരീരം കൂളാക്കാന്‍ ആളുകള്‍ കണ്ടെത്തിയ മാര്‍ഗം. ജാക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഫാന്‍ പുറത്തെ വായു വലിച്ചെടുക്കുകയും വിയര്‍പ്പിനെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തിയിലൂടെ ചൂട് പുറത്തുപോവുകയും ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. ജപ്പാനിലെ ഒരു നഗരത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ഫാന്‍ ഘടിപ്പിച്ച ജാക്കറ്റ് ധരിച്ച് ജോലിചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊടുംചൂടില്‍ ശീതകാലത്ത് ഇടുന്ന കട്ടിയുള്ള ജാക്കറ്റില്‍ ഫാന്‍ ഘടിപ്പിക്കുന്നതിനുപകരം കനംകുറഞ്ഞ വസ്ത്രം ധരിച്ചാല്‍ മതിയാകില്ലേയെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
ജപ്പാനിലെ മുന്‍ സോണി എന്‍ജിനീയറായ ഇച്ചിഗയ ഹിരോഷിയാണ് ഈ ജാക്കറ്റ് രൂപകല്‍പ്പന ചെയ്തത്. 2017ല്‍ ഈ കണ്ടുപിടിത്തത്തിന് ആഗോളതാപന പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള പരിസ്ഥിതി മന്ത്രിയുടെ പ്രശംസ ലഭിച്ചിരുന്നതായി ജപ്പാന് സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ബ്ലോഗില്‍ വ്യക്തമാക്കുന്നുണ്ട്.

Comments