
പാകിസ്ഥാനിലേക്ക് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെ കാണാൻ പുറപ്പെട്ട 16കാരിയെ പോലീസ്
വിമാനത്താവളത്തിൽ വെച്ച് പിടികൂടി. ജയ്പൂര്‍ വിമാനത്താവളത്തില്‍ ലാഹോര്‍ സ്വദേശിയായ ആൺകുട്ടിയെ കാണാനാണ് 16കാരി എത്തിയത്. ലാഹോറിലേക്ക് ടിക്കറ്റ് ചോദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പെൺകുട്ടി വീസയും പാസ്പോർട്ടുമില്ലാതെയാണ് സീകറിൽനിന്ന് വിമാനത്താവളത്തിലെത്തിയതെന്നും വിമാനത്താവള അധികൃതർ പറഞ്ഞു. പെൺകുട്ടിയെ
സുരക്ഷാ ഉദ്യോഗസ്ഥർ എയർപോർട്ട് പോലീസിനെ ഏൽപ്പിച്ചു.
പാകിസ്ഥാൻ സ്വദേശിയാണെന്നും ഗസൽ മുഹമ്മദ് എന്നാണ് പേരെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. മൂന്ന് വർഷം മുമ്പ് അമ്മായിയോടൊപ്പം ഇന്ത്യയിൽ വന്നതാണെന്നും ബന്ധുവിനെ വിവാഹം കഴിയ്ക്കാൻ അമ്മായി നിർബന്ധിച്ചതിനാൽ തിരികെ പോകുകയാണെന്നും അവർ വ്യക്തമാക്കി. താന്‍ സിക്കാറിൽ നിന്ന് ബസിലാണ് ജയ്പൂരിലേക്ക് വന്നതെന്നും ബസിൽ കണ്ടുമുട്ടിയ രണ്ട് ആൺകുട്ടികളാണ് തന്നെ സഹായിച്ചെന്നും കുട്ടി പറഞ്ഞു. യുവതി നൽകിയ വിവരമനുസരിച്ച് ബന്ധുവിനെ കണ്ടെത്താൻ പോലീസ് ശ്രമിച്ചെങ്കിലും പെൺകുട്ടി സൂചിപ്പിച്ച ഗ്രാമത്തിൽ അങ്ങനെയൊരു സ്ത്രീയോ ഗസൽ എന്ന പെൺകുട്ടിയോ താമസിക്കുന്നില്ലെന്ന് സിക്കാർ പോലീസ് കണ്ടെത്തി.
പിന്നീട് വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ ഗസൽ അല്ലെന്നും ജയ്പൂരിനടുത്താണ് താമസിക്കുന്നതെന്നും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ സ്വദേശി അഫ്സൽ എന്ന യുവാവിനെ കാണാനാണ് പോകുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയെ പാകിസ്ഥാനിലേക്കെത്തിക്കാൻ പാക് സ്വദേശിയായ സുഹൃത്ത് സഹായിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വർഷമായി അസ്ലമും പെൺകുട്ടിയും ഇൻസ്റ്റാഗ്രാമിലൂടെ ബന്ധപ്പെടുന്നുണ്ടെന്നും പെൺകുട്ടിയെ ജയ്പൂരിലേക്ക് വരാൻ സഹായിച്ച രണ്ട് ആൺകുട്ടികളെ പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.






