ബെയ്റൂട്ട്: ലെബനോനിലെ പലസ്തീന് അഭയാര്‍ത്ഥി ക്യാംപില്‍ ഞായറാഴ്ച വന്‍ സംഘര്‍ഷമുണ്ടായെന്നും അഞ്ചു പേര് കൊല്ലപ്പെട്ടതായും അല്‍ ജസീറ റിപ്പോര്‍ട്ട്. രണ്ട് കുട്ടികളും ഒരു സൈനികനുമടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ തുറമുഖ നഗരമായ സിദോനില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപിലാണ് സംഘര്‍ഷമുണ്ടായത്.
പലസ്തീന് സൈനിക ജനറല്‍ അഷ്റഫ് അല്‍ അര്മൗചിയം സംഘത്തില്‍പെട്ടവരുമാണ് കൊല്ലപ്പെട്ടതെന്ന് സൂചനയുണ്ട്. സംഘര്‍ഷത്തിനു പിന്നാലെ പരിക്കേറ്റവരെ പ്രവേശിപ്പിച്ച സിദോനിലെ ജനറല ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായി. ഇവിടെനിന്ന് രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.
4.5 ലക്ഷത്തോളം പലസ്തീനികള്‍ ലബനോനില്‍ ഉണ്ടെന്നാണ് യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക്സ് ഏജന്‍സി റിപ്പോര്‍ട്ട്. പലസ്തീന് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.






