
മലപ്പുറം: താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ലഹരിക്കടത്ത് കേസ് പ്രതി തിരുരങ്ങാടി മമ്പുറം സ്വദേശി താമര്‍ ജിഫ്രിയുടെ വയസ്സില്‍ രണ്ട് പ്ലാസ്റ്റിക് കവറുകള്‍. ഇയാളുടെ ആമാശയത്തിലാണ് പ്ലാസ്റ്റിക് കവറുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തുക്കളാണ് കവറില്‍. എം.ഡിഎം.എ അടങ്ങിയ കവറുകളാണോയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധയ്ക്ക് അയച്ചു.
ലഹരി കടത്തിന് പിടിയിലായ പ്രതിയാണ്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് താമര്‍ ജിഫ്രിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ പുലര്‍ച്ചെ 4.20 ഓടെയാണ് ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അതേസമയം, താമര്‍ ജിഫ്രിയുടെ ശരീരത്തില്‍ 13 മുറിവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും. രാസപരിശോധന ഫലം കൂടി ലഭ്യമായാലേ മരണകാരണം വ്യക്തമാകൂ.






