
ലണ്ടന്‍: എണ്ണ ഖനനത്തിനായുള്ള സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ സ്വകാര്യവസതി കറുത്തതുണിയിട്ടു മൂടി!
പരിസ്ഥിതി വിഷയങ്ങളില്‍ ഋഷിയുടെ നയം സമീപകാലത്ത് ഏറെ വിമര്‍ശനവിധേയമായിരുന്നു. കാലാവസ്ഥാവ്യതിയാനത്തിനും ഇന്ധനവിലഭാരം കുറയ്ക്കുന്നതിനും താന്‍ തുല്യപരിഗണനയാണു നല്‍കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
തുടര്‍ന്ന് പൊതുപരിപാടികള്‍ ഉള്‍പ്പെടെ തടസപ്പെടുത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമാണുയര്‍ത്തിയത്. തിരക്കേറിയ തെരുവുകളില്‍ സാവധാനം നടന്ന് തടസം സൃഷ്ടിക്കുക, കെട്ടിടങ്ങള്‍ ഉപരോധിക്കുക തുടങ്ങിയ സമരരീതികള്ക്കെതിരേ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്തു.നാല് ഗ്രീന്‍പീസ് (യു.കെ) പ്രവര്‍ത്തകര്‍ യോര്‍ക്ക്ഷെയറിലുള്ള ഋഷി സുനകിന്റെ വസതിക്കു മുകളില്‍ കയറി കറുത്തതുണികൊണ്ടു കെട്ടിടം മൂടുന്ന ദൃശ്യങ്ങള്‍ ഇന്നലെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
''ഋഷി സുനക്- എണ്ണ ലാഭമോ ഞങ്ങളുടെ ഭാവിയോ?'' എന്നെഴുതിയ ബാനറും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പുതുതായി എണ്ണ വേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ വസതിക്കു മുകളില്‍ തുടര്‍ന്നു.
ന്യൂ നോര്‍ത്ത് സീ ഓയില്‍ ആന്‍ഡ് ഗ്യാസ് െലെസന്‍സുകള്‍, ഇക്വിനോറിലെ േറാസ്ബാങ്ക് എണ്ണപ്പാടം വികസിപ്പിക്കാനുള്ള നീക്കം എന്നിവയ്ക്കെതിരേയാണു ്രപതിഷേധമെന്നു ഗ്രീന്‍പീസ് വ്യക്തമാക്കി. തങ്ങളുടെ പ്രധാനമന്ത്രി കാലാവസ്ഥാ കൊള്ളക്കാരനല്ല, കാലാവസ്ഥാ നേതാവാകണമെന്നതാണ് ആഗ്രഹമെന്നും സംഘടന ചൂണ്ടിക്കാട്ടി.
പ്രധാനമ്രന്തി ഋഷി സുനക് നിലവില്‍ അവധിയാഘോഷത്തിനു കലിഫോര്‍ണിയയിലാണ്. പ്രതിഷേധത്തെ തുടര്‍ന്നു വസതിക്കു സുരക്ഷ ശക്തമാക്കി. ഡൗണിങ് സ്ട്രീറ്റില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കും ഓഫീസിനും മുന്നിലും സമാനമായ പ്രതിഷേധങ്ങള്‍ അരങ്ങേറി.






