
വനപാലകര്‍ ദേവികുളം ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയില്‍ നായാട്ട് സംഘത്തെ പിടികൂടി. ഇവരില്‍ നിന്നും തോക്കും തിരകളും പിടിച്ചെടുത്തു. സംഘം നാല് മാസം മുമ്പ് നായാട്ട് നടത്തിയ ഭാഗത്തു നിന്നും ഇവര്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു.
ദേവികുളം ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ നായാട്ട് സംഘം ഓട്ടോറിക്ഷയിലും ബൈക്കിലുമായി സഞ്ചരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. മാട്ടുപ്പെട്ടിക്ക് സമീപത്തു നിന്ന് വാഹനങ്ങളിലെത്തിയ നായാട്ടു സംഘത്തെ വനപാലകര്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ സംഘം ഓടി രക്ഷപ്പെടുകയുണ്ടായി. തുടര്‍ന്നാണ് വനപാലകര്‍ അമ്പഴച്ചാല്‍ സ്വദേശി അമല്‍, ഇരുട്ടു കാനം സ്വദേശി അജിത്ത്, തോക്കുപാറ സ്വദേശി സണ്ണി എന്നിവരെ സാഹസികമായി പിടികൂടിയത്.
സംഘത്തിലുണ്ടായിരുന്ന സാബു, അജി എന്നിവരും തിരിച്ചറിയാത്ത ഒരാളും ഓടി രക്ഷപ്പെട്ടു. നായാട്ട് സംഘം നാല് മാസം മുമ്പ്നടത്തിയ ഭാഗത്തു നിന്നും ഇവര്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. പിടിയിലായ സംഘം സ്ഥിരം നായാട്ടുകാരാണെന്നാണ് വനപാലകര്‍ നല്കുന്ന വിവരം. അന്വേഷണം ആരംഭിച്ചു






