
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുളള വിവാദം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം . ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ചര്‍ച്ചയാക്കാനാണ് യുഡിഎഫ് നീക്കം . വീണ വിജയന് 3 വര്‍ഷത്തിനിടെ 1് .72 കോടി നല്കി എന്നാണ് വിവാദം . സേവനം നല്‍കാതെ പണം നല്‍കിയെന്നാണ് വിവാദമായ കണ്ടെത്തല്‍ .
നേരത്തെയും സഭയില്‍ വീണയുടെ സ്ഥാപനത്തിന്‍െ ഇടപാട് ചര്‍ച്ചയായിട്ടുണ്ട്. സഭയുടെ ആദ്യദിനമായ ഇന്നലെ വിലക്കയറ്റമുള്‍പ്പെടെ ചര്‍ച്ചയായിരുന്നു .
മന്ത്രി ജിആർ അനിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാഗ്ദ്വാദങ്ങളുണ്ടായി. സപ്ലെെകോയിൽ നിന്നുള്ള സാധനങ്ങളുടെ ലഭ്യതയെക്കുറിച്ചായിരുന്നു ചർച്ച. അതേസമയം, പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കിയേക്കും.
ഇന്ന് ചേരുന്ന കാര്യോപദേശക സമിതി ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. 24 വരെ സഭ ചേരാനായിരുന്നു മുൻ തീർരുമാനം. ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച് ചർച്ച ചെയ്തിരുന്നു.






