
സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുളള താരമാണ് ബോളിവുഡ് നടന് ആമിര്‍ ഖാന്റെ മകള്‍ ഇറ. ജീവിതത്തിലെ സന്തോഷകരമായ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇറ. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയും വിവാഹ തീയതിയും ഇറ വെളിപ്പെടുത്തി. കാമുകന് നുപുര്‍ ശിഖാരെയുമായുളള വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് ഇറ ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി മൂന്നിന് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് ഇറ വ്യക്തമാക്കിയത്. എന്നാല്‍ വര്‍ഷം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ‘ജനുവരി 3 ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ്. ഞങ്ങള്‍ ആദ്യമായി ചുംബിച്ച ദിവസം. അന്ന് വിവാഹം ചെയ്യാനാണ് ആഗ്രഹം ’ഇറ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഫിറ്റ്നസ് പരിശീലകനായ നുപുര്‍ ശിഖാരയുമായി ഇറയുടെ വിവാഹ നിശ്ചയം നടന്നത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ എപ്പോഴും ഒരുമിച്ചുളള ചിത്രങ്ങള്‍ ഇരുവരും പങ്കുവെക്കാറുണ്ട്.






