
വൃക്ക ദാതാവിനെ ആവശ്യമെന്ന വാട്ട്സ്ആപ്പ് സന്ദേശം ഫോണില്‍ കണ്ട് വൃക്ക ദാനം ചെയ്ത യുവ വൈദികന് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. തലശ്ശേരി അതിരൂപതയിലെ ഫാ. ജോര്‍ജ് ആണ് കാസര്‍കോട് കൊന്നക്കാട് സ്വദേശിയായ പി എം ജോമോന് വൃക്ക ദാനം ചെയ്തത്.
ജോമോന് അദ്ദേഹത്തിന്റെ ഭാര്യ വൃക്ക നല്കാന് തയ്യാറായെങ്കിലും ഇത് യോജിക്കാതെ വന്നതോടെയാണ് ദാതാവിനെ തേടി കൊന്നക്കാട് ഗ്രാമവാസികള്‍ രംഗത്തെത്തിയത്. ജൂലൈ 28 ന് ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. വൃക്കരോഗ വിദഗ്ധരായ ഡോ.ജോസ് തോമസ്, ഡോ.ബാലഗോപാല്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് വൃക്ക സ്വീകരിച്ച ജോമോനും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങി.






