
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്. ആമിറിന്റെ മകള്‍ ഇറാ ഖാനും ഇന്ന് എല്ലാവര്ക്കും സുപരിചിതയാണ്. അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് വന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ഇറയ്ക്ക് സാധിച്ചിട്ടുണ്ട്. ഇറയുടെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സുണ്ട്. മറയില്ലാത്ത സംസാരവും കാഴ്ചപ്പാടുകളുമൊക്കെയാണ് ഇറയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്.
തന്റെ വിഷാദ രോഗത്തെക്കുറിച്ചുള്ള ഇറ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്നെ വിഷാദരോഗിയാക്കാനുള്ള കാരണത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇറ ഖാന്. തന്റെ മാതാപിതാക്കളുടെ വിവാഹ മോചനാണ് തന്നിലെ വിഷാദരോഗത്തിന്റെ ട്രിഗറായി ഇറ ചൂണ്ടിക്കാണിക്കുന്നത്. അച്ഛനും അമ്മയും സമയാവത്തിലായിരിക്കാം പിരിഞ്ഞത്. എന്നാല്‍ അവരുടെ വിവാഹ മോചനം തന്നില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നാണ് ഇറ ഖാന് പറയുന്നത്.
ഇതന്റെ വിഷാദരോഗത്തിന്റെ പ്രധാന ട്രിഗര്‍ അച്ഛന്റേയും അമ്മയുടേയും വിവാഹ മോചനമാണെന്ന് തന്റെ തെറാപ്പിസ്റ്റ് പറഞ്ഞിട്ടുണ്ടെന്നാണ് ഇറ പറയുന്നത്. എന്നാല്‍ തന്റെ മാനസികാവസ്ഥയ്ക്ക് താന്‍ ഒരിക്കലും അവരെ കുറ്റപ്പെടുത്തില്ലെന്നും ഇറ പറയുന്നു. എന്നാല്‍ വിവാഹ മോചനം വലിയൊരു കാര്യമല്ലെന്ന് ആമിറും റീനയും തന്നെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ഇറ പറയുന്നു.
അച്ഛനും അമ്മയും പരസ്പര ധാരണയില്‍ പിരിഞ്ഞപ്പോള്‍ അത് തന്റെയുള്ളില്‍ ഒരു കാഴ്ചപ്പാടുണ്ടാക്കി. എന്നാല്‍ താന്‍ അതൊന്നും ആരോടും ചര്‍ച്ച ചെയ്തില്ല. അതിനാല്‍ വിഷാദരോഗത്തിന് താന്‍ തന്നെ തന്നെയാണ് കുറ്റപ്പെടുന്നതെന്നും സങ്കടപ്പെടുകയാണ് മറ്റുള്ളവരെ സ്നേഹം ലഭിക്കാനുള്ള വഴിയെന്ന് വിശ്വസിച്ചുവെന്നും ഇറ പറയുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സന്തോഷകരമായൊരു ജീവിതമാണ് ലക്ഷ്യം വെക്കുന്നത്. അതിനായി ഇതുവരെ ചെയ്തതൊക്കെ സിസ്റ്റമാറ്റിക്കിലി അണ്‍ഡു ചെയ്യണമെന്നും ഇറ പറയുന്നു.
ഇപ്പോള്‍ വിഷാദരോഗത്തില്‍ നിന്നും മുക്തയാകാനുള്ള യാത്രയിലാണ് ഇറ ഖാന്. ഈ യാത്രയില്‍ ഇറയ്ക്ക് പിന്തുണയായി അച്ഛനും അമ്മയും അച്ഛന്റെ മുന്‍ ഭാര്യയായ കിരണ്‍ റാവുവുമെല്ലാം കൂടെയുണ്ട്. തനിക്ക് സഹായം വേണ്ടപ്പോഴെല്ലാം അവരെല്ലാം കൂടെ നില്ക്കും. പ്രതിശ്രുത വരനായ നുപുര്‍ ശിഖരെയും ഇറയുടെ കരുത്തായി കൂടെ തന്നെയുണ്ട്. ഇവരെല്ലാം തന്റെ ജീവിതത്തില്‍ ഉണ്ടെന്നത് താനൊരു ഭാഗ്യമായിട്ടാണ് കാണുന്നതെന്നും ഇറ അഭിമുഖത്തില്‍ പറഞ്ഞു.






