
ആലപ്പുഴ : നെഹ്റു ട്രോഫി വളളം കളിയുടെ സംഘടാനത്തെ പ്രശംസിച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . മത സൗഹര്‍ദത്തിന്റെ സന്ദേശം നല്കുന്ന ഉത്സവമെന്ന് പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി . നെഹ്റു ട്രോഫി വള്ളം കളിയുടെ മാധ്യമങ്ങളുടെ കവറേജിനെ
മന്ത്രി അഭിനന്ദിച്ചു .
1952ൽ കേരളത്തിലെത്തിയ ജവഹർലാൽ നെഹ്റുവിനെ സ്വീകരിക്കാൻ കുട്ടനാട്ടിൽ നടത്തിയ വള്ളംകളിയാണ് പിന്നീട് നെഹ്റു ട്രോഫി എന്ന നിലയിൽ മാറി വന്നത്. കൊവിഡ് കാലത്ത് കുറച്ച് പ്രയാസം സൃഷ്ടിച്ചുവെങ്കിലും അതെല്ലാം ഇപ്പോൾ മാറിയെന്നും മന്ത്രി പറഞ്ഞു.
2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞം വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന് വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിലെത്തും.
മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ കാട്ടില്‍ തെക്കേതിലും രണ്ടാം സ്ഥാനക്കാരായ നടുഭാഗവുമടക്കം 19 ചുണ്ടന് വള്ളങ്ങളാണ് ഇത്തവണത്തെ അങ്കത്തിനൊരുങ്ങുന്നത്. വെപ്പ് , ചുരുളന്‍ , ഇരുട്ട്കുത്തി , തെക്കനോടി തുടങ്ങിയ വിഭാഗങ്ങളിലായി ആകെ 72 കളിവള്ളങ്ങള്‍ ഓളപ്പരപ്പില്‍ തീ പടര്‍ത്താനെത്തും.
ചുരുളന്‍ - മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ് -നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -ഏഴ്, വെപ്പ് ബി ഗ്രേഡ് -നാല്, തെക്കനോടി തറ -മൂന്ന്, തെക്കനോടി കെട്ട് - നാല് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. ഒരു മാസത്തെ പരിശീലനവും അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചാണ് വിവിധ ബോട്ട് ക്ലബുകളും തുഴച്ചിലുകാരും മത്സരത്തിനായി എത്തുന്നത്






