
പാറ്റ്ന: വെറും 14 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മദ്ധ്യവയസ്ക്കന്റെ ഭാര്യയാകാനുള്ള ദുര്‍വ്വിധി തേടി വന്നയാളാണ് 23 കാരി റോഷ്ണി പ്രവീണ്‍. 2014 ല്‍ നടന്ന ഇവരുടെ വിവാഹം വെറും രണ്ടു വര്‍ഷം മാത്രമാണ് നീണ്ടത്. 16 വയസ്സുള്ളപ്പോള്‍ ഒരു വയസ്സുള്ള കുട്ടിയുമായി വിവാഹബന്ധം വേര്‍പെടുത്തിയ ഇവര്‍ ഇപ്പോള്‍ തന്റെ ഉന്നതവിദ്യാഭ്യാസത്തിനുള്ള പദ്ധതികളിലാണ്.
തന്റെ അനുഭവം മറ്റൊരാള്‍ക്ക് വരാതിരിക്കാന്‍ കഷ്ടപ്പെടുന്ന പര്‍വീണ്‍ കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് ബീഹാറിലുടനീളമായി 50 ലധികം ബാലവിവാഹങ്ങളാണ് തടഞ്ഞത്. തന്റെ സംസ്ഥാനത്ത് മുസ്ളീങ്ങള്‍ കൂടുതലുള്ള അതിര്‍ത്തി മേഖലയില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. പ്രാദേശിക ഭരണകൂടത്തിന്റെയും സന്നദ്ധസംഘടനകളുടേയും സഹായത്തോടെയാണ് ഇവര്‍ ഈ സാമൂഹ്യവിപത്തിനെ എതിര്‍ക്കുന്നത്. തന്റെ തന്നെ അനുഭവമാണ് ഇതിന് ഉദാഹരണമായി കാണിക്കുന്നതും.
‘‘കൗമാരവിവാഹത്തിന്റെ വേദന ഒരുപാട് അനുഭവിച്ചിട്ടുള്ളയാളാണ് ഞാന്‍. മറ്റു പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് എന്റെ ജീവിതം തന്നെ ഞാന്‍ ഈ സാമൂഹ്യവിപത്തിനെ എതിര്‍ക്കാന്‍ സമര്‍പ്പിക്കുന്നത്. വ്യക്തിപരമായും പരോക്ഷമായും ഞാന്‍ ഇതിനെതിരേ പ്രചരണം നടത്തും. ’’ പര്‍വീണ്‍ പറയുന്നു. എട്ടു വയസ്സുള്ള മകനും ഇവര്‍ക്കൊപ്പമുണ്ട്.
തന്റെ പ്രചരണവുമായി കിഷന്‍ഗഞ്ച്, കാതിഹാര്‍, പൂര്‍ണിയ, ഖഗാരിയ എന്നിവിടങ്ങളിലെല്ലാം ചെന്നിരുന്നു. ''ഒരു പതിനാലുകാരി ആയിരിക്കെ എല്ലാ രാത്രികളും ഭീതിദമായിരുന്നു. എന്റെ ശരീരത്തിന്റെ അവകാശി മദ്ധ്യവയസ്ക്കനായ എന്റെ ഭര്‍ത്താവായിരുന്നു. ഞാന്‍ അനുഭവിച്ച അതേ ശാരീരിക മാനസീക പീഡനങ്ങള്‍ മറ്റൊരു പെണ്‍കുട്ടിക്കും വരരുത്. അതിനാണ് ഈ പ്രചരണം.'' പര്‍വീണ്‍ പറയുന്നു. ഇപ്പോള്‍ കിഷന്‍ഗഞ്ച്, കാതിഹാര്‍, പൂര്‍ണിയ, ഖഗാരിയ എന്നിവിടങ്ങളിലെ ജില്ലാ ശിശു സംരക്ഷണ സമിതി ബാലവിവാഹങ്ങള്‍ക്ക് കര്ട്ടന് ഇടാന്‍ നടപടിയെടുത്തു വരികയാണ്.
ഈ സ്വാതന്ത്ര്യദിനത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറുമായി ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്താമെന്ന പ്രതീക്ഷയിലാണ് പര്‍വീണ്‍. തന്റെയും മറ്റു പെണ്‍കുട്ടികളുടെയും ഞെട്ടിക്കുന്ന കഥകള്‍ കേള്‍ക്കാന്‍ അദ്ദേഹം സമയം തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. 2017 ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനത്തുടനീളമായി ബാല വിവാഹങ്ങള്‍ക്ക് എതിരേ പ്രചരണം കൊണ്ടുവന്നയാളാണ് നിതീഷ്. എന്നിട്ടും ഈ സാമൂഹ്യവിപത്ത് തുടരുകയാണ്.






