തിരുവനന്തപുരം: കഠിനംകുളത്ത് അമിത ലഹരി ഉപയോഗത്തെ തുടർന്ന് യുവാവ് മരിച്ചു. പുത്തൻതോപ്പ് സ്വദേശി ജസീമാണ് മരിച്ചത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് ജസീം വിഭ്രാന്തി പ്രകടിപ്പിക്കുകയും വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തിരുന്നു.
പിന്നീട് നാട്ടുകാർ ചേർന്ന് പുത്തൻതോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. കഠിനംകുളം സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് ജസീം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Comments