
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വീറും വാശിയും വര്ധിച്ചതോെടെ വിഷയങ്ങളും മാറ്റിപ്പിടിച്ച് മുന്നണികള്‍. ഉമ്മന്‍ ചാണ്ടിയെ മാത്രം കേന്ദ്രീകരിച്ച് തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചരണം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതോടെ മറ്റു വിഷയങ്ങളിലേക്കു നീങ്ങി.
ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ ദോഷം ചെയ്യുമെന്ന് വ്യക്തമായതോടെ ഇടതുകേന്ദ്രങ്ങളാണ് പുതുപ്പള്ളി മണ്ഡലത്തിലെ വികസനം സജീവ ചര്‍ച്ചയാക്കിയത്. പുതുപ്പള്ളി വികസനവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് യു.ഡി.എഫ്. തയാറാകണമെന്നായിരുന്നു ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി.തോമസിന്റെയും ഇടതുനേതാക്കളുടെയും ആവശ്യം.
മണ്ഡലത്തില്‍ ഒരു വികസനവും നടത്താത്ത ഒരാളെ 53 വര്‍ഷം ജനങ്ങള്‍ എം.എല്‍.എ. ആയി തെരഞ്ഞെടുക്കുമോ എന്ന വാദമുയര്‍ത്തിയാണ് യു.ഡി.എഫ്. ഇടതുനേതാക്കളുടെ വാദത്തെ നേരിട്ടത്. എന്നാല്‍ ഇടതുകേന്ദ്രങ്ങള്‍ ഇതില്‍ ഉറച്ചു നിന്നതോടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ സജീവ ചര്‍ച്ചയാക്കി പുതിയ അജന്‍ഡക്ക് യു.ഡി.എഫ്. രൂപം കൊടുത്തത്.
അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തന്നെ പുതിയ സംവാദത്തിനു തുടക്കമിട്ടു. മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച സതീശന്, ചുരുങ്ങിയത് മാധ്യമങ്ങളുടെ മുന്നിലെത്താനുള്ള െധെര്യമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്ന് ആവശ്യപ്പെട്ടു. വികസന ചര്‍ച്ചയ്ക്കുളള ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ ക്ഷണം തളളിക്കളഞ്ഞ സതീശന്, തെരഞ്ഞെടുപ്പ് അജണ്ട സി.പി.എം. നിശ്ചയിക്കേണ്ടന്നും പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മളെ കളങ്കപ്പെടുത്തുന്നതിനും വിവിധ ആരോപണങ്ങള്‍ നേരിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുമാണ് ഇടതുമുന്നണി വികസന ചര്‍ച്ച ആയുധമാക്കുന്നതെന്നാണ് യു.ഡി.എഫ്. നേതാക്കള്‍ ആരോപിക്കുന്നത്.
പുതുപ്പള്ളിയില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് പുതുപ്പളളിയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കണക്ക് ഉള്‍പ്പടെയുളള വിഷയങ്ങള്‍ പുതുപ്പള്ളിയില്‍ സജീവ ചര്‍ച്ചയാക്കുമെന്നും പ്രതിപഷ നേതാവ് വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളെപ്പറ്റിയും മാസപ്പടി ആരോപണം ഉണ്ടായി. അവര്‍ അത് മാധ്യമങ്ങളുടെ മുന്നില്‍ വിശദീകരിച്ചു.
മുഖ്യമന്ത്രിയെക്കുറിച്ചും കുടുംബത്തെപ്പറ്റിയും ആരോപണം ഉയര്‍ന്നപ്പോള്‍ അത് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. സര്‍ക്കാരിനെതിരേ ആറു വലിയ അഴിമതി ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഇത് തുറന്നുകാട്ടാനാണ് യു.ഡി.എഫിന്റെ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.






