ഹൈദരാബാദ്: താന്‍ ബി.കോമിന് പഠിച്ചത് ഫിസിക്സും കണക്കുമാണെന്ന് ആന്ധ്രപ്രദേശിലെ ഭരണകക്ഷി എം.എല്‍.എ ജലീല്‍ ഖാന്. തെലുങ്ക്ദേശം പാര്‍ട്ടി എം.എല്‍.എയായ ജലീല്‍ ഖാന് ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. ഭൗതിക ശാസ്ത്രത്തോടും ഗണിതത്തോടുമുള്ള അമിതമായ താല്‍പ്പര്യമാണ് ബി.കോം ബിരുദം നേടാന്‍ കാരണമെന്ന് ജലീല്‍ ഖാന് പറഞ്ഞു. ഗണിതത്തിന് തനിക്ക് 100ല്‍ 100 മാര്‍ക്ക് ഉണ്ടായിരുന്നെന്നും ജലീല്‍ ഖാന് അവകാശപ്പെട്ടു.
കൊമേഴ്സിനോടുള്ള താല്‍പ്പര്യം മൂലമാണോ ബി.കോമിന് പഠിച്ചതെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാന്‍ ആഗ്രഹിച്ചിരുന്നോ എന്നും അഭിമുഖം നടത്തിയയാള്‍ ചോദിച്ചപ്പോഴായിരുന്നു എം.എല്‍.എയുടെ മറുപടി. ഗണിതവും ഭൗതികശാസ്ത്രവും ബി.കോമിന് പഠിക്കാന്‍ ഇല്ലെന്ന് അവതാരകന് പറഞ്ഞുവെങ്കിലും സമ്മതിച്ചു കൊടുക്കാന്‍ എം.എല്‍.എ തയ്യാറായില്ല. ബി.കോമിന് താന്‍ ഗണിതവും ഭൗതികശാസ്ത്രവും പഠിച്ചുവെന്ന വാദത്തില്‍ എം.എല്‍.എ ഉറച്ചു നിന്നു.
ഏതായാലും എം.എല്‍.എയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കിടിലന്‍ ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. എം.എല്‍.എയെ കുറ്റം പറയാന്‍ പറ്റില്ലെന്നും ഇത്തരക്കാരെ ജയിപ്പിച്ച് വിടുന്ന ജനങ്ങളാണ് വിഢ്ഡികളെന്നും ചിലര്‍ കുറ്റപ്പെടുത്തി. വിജയവാഡ വെസ്റ്റിലെ എം.എല്‍.എയാണ് ജലീല്‍ ഖാന്.






