
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് സുകന്യ. അഭിനയിച്ച എല്ലാ ഭാഷകളിലും ശ്രദ്ധേയമാകുന്ന വേഷങ്ങള്‍ പലതും സുകന്യയ്ക്ക് കിട്ടിയിട്ടുണ്ട്. മികച്ച നര്‍ത്തകിയായ താരം ചന്ദ്രലേഖ, സാഗരം സാക്ഷി, തൂവല്‍ക്കൊട്ടാരം എന്നീ സിനിമകള്‍ മലയാളത്തില്‍ സുകന്യയുടേതായി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കുറെ നാളായി മലയാള സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് താരം. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് താരം വിവാഹിതയാകുന്നത്. 2002 ലാണ് ശ്രീധര്‍ രാജഗോപാല്‍ എന്നയാളിനെ താരം വിവാഹം കഴിച്ചത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം നടി അമേരിക്കയിലേക്ക് പോയെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ വിവാഹമോചനം നേടുന്ന സ്ത്രീകള്‍ക്കുള്ള ഉപദേശമായി സുകന്യ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹമോചനം നേടിയതിന് ശേഷവും ഒരു ജീവിതം ഉണ്ടെന്നും ഭയന്ന് ജീവിക്കരുതെന്നും സുകന്യ പറയുന്നു.
‘‘ഒരുമയില്ലെങ്കില്‍ വളരെ ബുദ്ധിമുട്ടാണ്. അതില്ലെങ്കില്‍ രണ്ട് പേരും രണ്ട് വഴിക്ക് പോകുന്നതാണ് നല്ലത്. പരസ്പരം മനസ്സിലാക്കിയാല്‍ ഒരുമിച്ച് തീരുമാനിച്ച് ബന്ധത്തിന് പുറത്ത് കടക്കാം. അല്ലെങ്കില്‍ നിയമപരമായി കഠിനമായ വഴികളിലൂടെ പോകേണ്ടി വരും. സമൂഹത്തില്‍ പത്ത് പേര് നമ്മളെ കാണുന്നുണ്ട്, മാന്യത കൈവിടരുത് എന്നിങ്ങനെ പല വിഷയങ്ങള്‍ ആലോചിക്കണം. ഇനി സമൂഹത്തെ എതിര്‍ക്കണം എന്ന സാഹചര്യമാണെങ്കില്‍ എതിര്‍ക്കണം. അതില്‍ തെറ്റില്ല.
ഭയന്ന് ഓടേണ്ട കാര്യമില്ല. ഇത് കഴിഞ്ഞാലും ജീവിതമുണ്ട്. ഇത് ഒന്നോ രണ്ടോ പേരുടെ ജീവിതത്തില്‍ അല്ല, പലരുടെ ജീവിതത്തിലും വേര്‍പിരിയല്‍ നടക്കുന്നുണ്ട്. കുടുംബത്തിനെ പിന്തുണ ഇതില്‍ ആവശ്യമാണ്. പല വീടുകളിലും പിന്തുണ ലഭിക്കുന്നില്ല. തിരിച്ച് വരരുത്, നാലാളുകള്‍ എന്തെങ്കിലും പറയും, അവിടെ തന്നെ കഴിയണം എന്നൊക്കെ പറഞ്ഞ് നിര്‍ബന്ധിക്കും.
ഇങ്ങനെയുള്ള സമ്മര്‍ദ്ദം മൂലം ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ട്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ ധൈര്യമായി എതിര്‍ക്കുക. അതിന് പറ്റുന്നില്ലെങ്കില്‍ നമ്മളുടെ ചുറ്റുമുള്ളവരെ ബാധിക്കാത്ത തരത്തില്‍ സംസാരിച്ച് പുറത്ത് വരിക. നിയമപരമായി വിവാഹമോചനം ലഭിക്കാൻ എനിക്ക് ഒരുപാട് വര്‍ഷങ്ങളെടുത്തു. ഈയടുത്താണ് ലഭിച്ചത്. അങ്ങനെയാെന്നും ആര്‍ക്കും സംഭവിക്കരുതെന്നാണ് എന്റെ പ്രാര്‍ത്ഥന. ബോള്‍ഡായിരിക്കുക. സ്വന്തം കാലില്‍ നില്‍ക്കണം. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാൻ പറ്റുുമെന്നാണ് എനിക്ക് സ്ത്രീകളോട് പറയാനുള്ളത്...’’ സുകന്യ പറയുന്നു. മറ്റൊരു വിവാഹത്തെക്കുറിച്ചും സുകന്യ പറയുന്നുണ്ട്.
‘‘ഇതുവരെ മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിട്ടില്ല. എന്നാല്‍ വിവാഹം ചെയ്യില്ല എന്ന് ഞാൻ പറയുന്നില്ല. 1972 നവംബര്‍ 25 നാണ് ഞാൻ ജനിച്ചത്. കഴിഞ്ഞ വര്‍ഷം എനിക്ക് 50 വയസ് തികഞ്ഞു. ഇനി കല്യാണവും കുട്ടിയുമായാല് കുഞ്ഞ് എന്നെ പാട്ടീ എന്നാണോ അമ്മേ എന്നാണോ വിളിക്കുകയെന്ന് അറിയില്ല. സങ്കടമുണ്ടാകുമെങ്കിലും പ്രാക്ടിക്കലായി ചില വിഷയങ്ങളെ കാണേണ്ടതുണ്ട്. എന്നാല്‍ പങ്കാളി എന്ന സങ്കല്‍പ്പത്തോട് തീര്‍ത്തും മുഖം തിരിക്കുന്നില്ലെന്നും സുകന്യ വ്യക്തമാക്കി. അഭിമുഖത്തില്‍ വര്‍ഷങ്ങള്‍ നീണ്ട തന്റെ കരിയര്‍ ഗ്രാഫിനെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്...’’ സുകന്യയുടെ വിവാഹമോചനത്തിന് പല കാരണങ്ങളും കേട്ടിട്ടുണ്ട്. ശാരീരികമായ ഉപദ്രവങ്ങള്‍ പോലും അതിന് കാരണമാണെന്ന് അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ താരമിതൊന്നും പറഞ്ഞില്ല.






