
ഉത്തര കൊറിയയുടെ ആദ്യ അന്താരാഷ്ട്ര യാത്രാ വിമാനം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദ്യമായി ബെയ്ജിംഗിൽ ഇറങ്ങിയതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ അറൈവല് ബോര്ഡില് ഉത്തര കൊറിയിൽ നിന്നുള്ള വിമാനത്തിന്റെ വിവരങ്ങള് പ്രത്യക്ഷപ്പെട്ടത് വാര്ത്താ ഏജൻസിയായ എഎഫ്പിയാണ് റിപ്പോര്ട്ട് ചെയ്തത്. എയർ കൊറിയോ ഫ്ലൈറ്റ് ജെഎസ് 151 ചൈനയുടെ തലസ്ഥാന വിമാനത്താവളത്തിൽ രാവിലെ 9:17 ഓടെ എത്തിയതായാണ് കണക്കാക്കുന്നത്.
കൊവിഡ് പിടിമുറുക്കിയതോടെ ഉത്തര കൊറിയ അതിര്ത്തികള് അടച്ചിരുന്നു. 2020 തുടക്കത്തിന് ശേഷം ആദ്യമായാണ് എയർ കൊറിയോയുടെ ഒരു യാത്രാ വിമാനം അതിര്ത്തി കടന്ന് മറ്റൊരു രാജ്യത്തേക്ക് എത്തുന്നതെന്ന് റിപ്പോര്ട്ടുകളില് പറയുന്നു. ഉത്തര കൊറിയൻ തലസ്ഥാനത്ത് നിന്ന് രാവിലെ എട്ടരയ്ക്കാണ് വിമാനം പുറപ്പെട്ടത്.
തിങ്കളാഴ്ച ബെയ്ജിംഗിലേക്കുള്ള നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന എയർ കൊറിയോ വിമാനം ഔദ്യോഗിക കാരണങ്ങളൊന്നും നൽകാതെ പെട്ടെന്ന് റദ്ദാക്കുകയായിരുന്നു. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതോടെ അതിർത്തികൾ അടച്ച 2020 മുതൽ ഉത്തര കൊറിയ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെയാണ് മുന്നോട്ട പോയിരുന്നത്. എന്നാൽ, മൂന്ന് വർഷത്തെ കൊവിഡ്-ഇൻഡ്യൂസ്ഡ് ഐസൊലേഷന് ശേഷം, അതിർത്തി നിയന്ത്രണങ്ങളിൽ പ്യോങ്യാങ് കൂടുതൽ ഇളവുകള് നല്കുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.







Comments