കോഴിക്കോട്: എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പി നിലപാടിനെതിരെ ചരിത്രകാരന് എം.ജി.എസ് നാരായണന്. എം.ടിയെ ചെറുതാക്കും വിധം ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത് അനുചിതമാണെന്ന് എം.ജി.എസ് പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ നിലപാട് സേച്ഛാധിപത്യപരമാണെന്നും എം.ജി.എസ് പറഞ്ഞു.
എം.ടി വാസുദേവന്‍ നായര്‍ നോട്ട് നിരോധനത്തെ വിമര്‍ശിച്ചതാണ് ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചത്. നരേന്ദ്ര മോഡിക്കെതിരെ പറയാന്‍ എം.ടിക്ക് എന്തവകാശമാണുള്ളതെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന് ചോദിച്ചിരുന്നു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എ.എന്‍ രാധാകൃഷ്ണന് എം.ടിക്കെതിരെ പ്രതികരിച്ചത്.
എം.ടി കാര്യങ്ങളറിയാതെയാണ് പ്രതികരിച്ചത്. അത് ശരിയായില്ല. സേതുവും മോഹനവര്‍മ്മയും അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നു. എം.ടി കിളിമൊഴി നടത്തുന്നത് ആര്‍ക്ക് വേണ്ടിയാണ്. ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാതിരുന്ന ആളാണ് എം.ടിയെന്നും രാധാകൃഷ്ണന് ആരോപിച്ചിരുന്നു.






