
ന്യൂഡല്‍ഹി: ടാറ്റയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സൈറസ് മിസ്ത്രിക്ക് ടാറ്റ സണ്‍സ് വക്കീല്‍ നോട്ടീസ് അയച്ചു. സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുമെന്ന വ്യവസ്ഥ മിസ്ത്രി ലംഘിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിന് പിന്നാലെയാണ് മിസ്ത്രിക്ക് ടാറ്റ ഗ്രൂപ്പ് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.
മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ ടാറ്റാ ഗ്രൂപ്പില്‍ നിന്നും മിസ്ത്രി കൈപ്പറ്റുന്ന രണ്ടാമത്തെ വക്കീല്‍ നോട്ടീസാണിത്. കമ്പനിയുടെ സമ്മതമില്ലാതെ തെറ്റായ രീതിയില്‍ മിസ്ത്രി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വക്കീല്‍ നോട്ടിസില്‍ ആരോപിക്കുന്നത്.
കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവം പുലര്‍ത്തുന്ന എല്ലാ രേഖകളും ഉടന്‍ തന്നെ കമ്പനിക്ക് തിരികെ നല്‍കണമെന്നും അവയുടെ കോപ്പികള്‍ കൈവശം വെയ്ക്കരുതെന്നും നോട്ടീസില്‍ ടാറ്റാ ആവശയപ്പെടുന്നു. ഡയറക്ടര്‍ എന്ന നിലയില്‍ നിയമപരമായ കടമള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് മിസ്ത്രി വ്യതിചലിച്ചെന്നും ടാറ്റാ സണ്‍സിന് നഷ്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മിസ്ത്രി ഏര്‍പ്പെട്ടുവെന്നും വക്കീല്‍ നോട്ടീസില്‍ ടാറ്റ ഗ്രൂപ്പ് ആരോപിക്കുന്നു.






