
രാജ്കോട്ട്: നീലച്ചിത്ര വീഡിയോയില്‍ കണ്ട യുവതി ഭാര്യയും അവളുടെ കാമുകനുമാണെന്ന സംശയത്തെ തുടര്‍ന്ന് 51 കാരന് ഭാര്യയെ ചാക്കു തയ്ക്കുന്ന സൂചികൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ മീതാ ഭൂപ്കര് എന്ന 45 കാരി പോലീസില്‍ പരാതി നല്കി. 24 കാരിയായ മകള്‍ അനുശ്രീ വന്നത് കൊണ്ടാണ് രക്ഷപെട്ടതെന്നും പറഞ്ഞു.
ഭര്‍ത്താവ് ഹരേഷ് ഭൂപ്കറിനെതിരേയാണ് ആരോപണം. രാജ്കോട്ടിലെ യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനില്‍ ഭാര്യ ഗീത നല്കിയ പരാതിയില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഗീതയും മകളും രാജ്കോട്ട് സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 24 കാരിയായ മകള്‍ക്ക് പുറമേ 18 വയസ്സുള്ള ഒരു മകന് കുടിയുണ്ട്. പുതിയ ഫോണ്‍ വാങ്ങിയതിന് ശേഷം മാര്‍ക്കറ്റിംഗ് ജോലിക്കാരനായ ഭര്‍ത്താവ് ഹരേഷ് പോണ്‍വീഡിയോയുടെ അടിമയാണെന്നും പരാതിയിലുണ്ട്.
കാമുകനുമായി ഗീത നടത്തുന്ന കാര്യങ്ങള്‍ താന്‍ പോണ്‍വീഡിയോയില്‍ കണ്ടെന്ന് പറഞ്ഞ് മുമ്പും ഇയാള്‍ ഭാര്യയെ ആക്രമിച്ചിട്ടുണ്ട്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയില്‍ ചാക്കു തയ്ക്കുന്ന സൂചിയുമായി എത്തി ഇയാള്‍ ഭാര്യയെ കുത്തുകയായിരുന്നു. ഗീതയുടെ അലര്‍ച്ച കേട്ട് മകള്‍ അനുശ്രീ ഓടി വരികയും രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ മകളേയും ഇയാള്‍ ആക്രമിച്ചു. വയറ്റില്‍ കുത്തേറ്റ ഗീതയുടെ കാലിലും കയ്യിലും മുറിവുകളുണ്ട്. മകള്‍ക്കും കയ്യിലാണ് പരിക്കേറ്റിരിക്കുന്നത്.






