
എക്കാലത്തും വിവാദങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന നടിയാണ് രാഖി സാവന്ത്. മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനിക്ക് എതിരായ രാഖിയുടെ ആരോപണങ്ങളെല്ലാം വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ആദില്‍ അറസ്റ്റിലാകുകയും ചെയ്തു. കഴിഞ്ഞ ദിവസം താരത്തിനെതിരെ ആദില്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആദിലിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് രാഖി.
തന്റെ നഗ്ന വീഡിയോകള്‍ 47 ലക്ഷം രുപയ്ക്ക് രാഖി വിറ്റു എന്നാണ് ആരോപണം. ശുചിമുറിയില്‍ വെച്ചും അല്ലാതെയും നിരവധി നഗ്ന വീഡിയോകള്‍ ആദില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം പുറത്തുവന്നാല്‍ ആത്മഹത്യ ചെയ്യേണ്ടതായി വരുമെന്നും രാഖി പറഞ്ഞു.
കുട്ടികള്‍ ഉള്‍പ്പെടെ ഉളളവര്‍ എന്റെ നഗ്ന വീഡിയോകള്‍ കണ്ടതിന് ശേഷം ഞാന്‍ എന്ത് ചെയ്യും, എന്റെ സഹോദരന്റെ കുട്ടികള്‍ , എന്റെ സഹോദരിയുടെ കുട്ടികള്‍, എനിക്ക് ചുറ്റുമുളളവര്‍ ഇവരൊക്കെ ഇത് കണ്ട് കഴിഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും. ഞാന്‍ എങ്ങനെ ലോകത്തിന് മുന്നില്‍ എന്റെ മുഖം കാണിക്കും. ഞാന്‍ ഒരു സാധാരണ പെണ്‍കുട്ടി അല്ല, ഇന്ത്യയിലെ സെലിബ്രിറ്റിയാണ്, ഒരു ബ്രാന്‍ഡാണ്-രാഖി പറഞ്ഞു.
2022 മേയ് 29 നാണ് രാഖിയും ആദിലും വിവാഹിതരാവുന്നത്. വൈകാതെ ആദിലിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് നടി രംഗത്തെത്തി. ഫെബ്രുവരി 7 ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് മൈസൂര്‍ ജയിലില്‍ നിന്നും മോചിതനായ ആദില്‍ രാഖിക്കെതിരെ പത്രസമ്മേളനം വിളിച്ചത്. രാഖിയെ വിശ്വസിച്ചതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നാണ് ആദില്‍ പറഞ്ഞത്. രാഖി തന്നെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും വിവാഹശേഷവും മുന്‍ ഭര്‍ത്താവുമായി ബന്ധം തുടര്‍ന്നിരുന്നതായും ആദില്‍ ആരോപിച്ചു.






