കല്‍പ്പറ്റ : വയനാട് ജില്ലയിലെ അരിവാള്‍ രോഗികളോട് സര്‍ക്കാര്‍ അവഗണന. ഓണമായിട്ടും പെന്ഷന് കുടിശ്ശിക നല്കാത്തതിനാല് വയനാട് കളക്ട്രേററ്റിന് മുന്നില്‍ അരിവാള്‍ രോഗികള്‍ പ്രതിക്ഷേധിച്ചു . അസഹ്യമായ വേദനയുളളതിനാല്‍ പണിക്ക് പോലും പോവാന്‍ കഴിയാതെ ദുരിത്തിലായവരാണ് സമരത്തിനെത്തിയത് . ഓണത്തിനും ക്രിസ്മസിനും മുന്നെ കുറഞ്ഞ തുക തന്ന് പറ്റിക്കാന്‍ ഇത് സീസണില്‍ വരുന്ന രോഗമല്ലെന്ന് പ്രതിക്ഷേധിക്കാന്‍ എത്തിയവര്‍ പറയുന്നു .
അനുവദിച്ചത് ഒരുമാസത്തെ തുക മാത്രമാണ്. ജോലിക്ക് പോകാനാവാത്തതിനാൽ തങ്ങള്‍ക്ക് മറ്റുവരുമാന മാർഗമില്ലെന്ന് രോഗികൾ പറയുന്നു. മരുന്നിനും ചെലവിനും പോലും പെൻഷൻ തുക തികയുന്നില്ല. കുടിശക വയ്ക്കാതെ മാസംതോറും പെൻഷൻ മുടങ്ങാതെ നൽകണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ജില്ലയിലെ 189-ഓളം രോഗികളാണ് പെന്ഷന് വേണ്ടി മാസങ്ങളായി കാത്തിരിക്കുന്നത്. ജില്ലയിലെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട അരിവാള്‍ രോഗികള്‍ക്ക് പ്രതിമാസം 2000 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2500 രൂപയുമാണ് മാസം പെന്ഷന് ലഭിക്കുന്നത്.
വയനാട്ടില്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 1080 അരിവാള്‍ രോഗികളുണ്ടെങ്കിലും 189 പേര്‍ക്ക് മാത്രമാണ് നിലവില്‍ പെന്ഷന് ലഭിക്കുന്നത്. 2020-ന് ശേഷം പെന്ഷന് വേണ്ടിയുള്ള അപേക്ഷകള്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് മടക്കി വിടുകയാണ്.
അരിവാള്‍ കോശ രോഗി അസോസിയേഷന് സെക്രട്ടറി സി ഡി സരസ്വതി, പ്രസിഡന്റ് സി ആര് അനീഷ്, ജോ.സെക്രട്ടറി കെആര്‍ അരുണ്‍, കെആര്‍ അപ്പു എന്നിവര്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Comments