
തെലങ്കാനയില്‍ വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന സിദ്ദിപേട്ട് ജില്ലയിലെ ബന്ദമൈലാരത്താണ് 45 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് അനുയോജ്യമായ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. വീട്ടിൽവെച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മകനും മറ്റൊരു ബന്ധുവും അറസ്റ്റിലായതായി അവർ പറഞ്ഞു.
പോലീസ് യുവതിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. യുവാവിനെ ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. യുവാവ് കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഇഷ്ടിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും എന്നാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പിന്നീട് കഴുത്ത് മുറിക്കുകയും കൈകാലുകൾ വെട്ടുകയും ചെയ്തെന്നുമാണ് ലഭിക്കുന്ന വിവരം.






