
കോട്ടയം: അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മനും മാറിയ ഉമ്മനും. വിമർശനം നല്ലതാണ് എന്നാൽ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സ്നേഹവും ആദരവുമാണ് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയ്ക്ക് ലഭിച്ചത്. ഇതില്‍ വളരെയധികം അസ്വസ്ഥരായ അല്ലെങ്കിൽ വെറിപൂണ്ട ഒരുപാട് വ്യക്തികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് പ്രചരിക്കുന്നതെന്നും അച്ചു ഉമ്മൻ പറഞ്ഞു.
ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് വേട്ടയാടി. അദ്ദേഹം മരിച്ചുപോയി. ഇനി എങ്ങനെ വേട്ടയാടും? അപ്പോഴാണ് കുടുംബത്തെ കരുവാക്കി വീണ്ടു വീണ്ടും വേട്ടയാടുന്നത്. പച്ച നുണകള്‍ പറഞ്ഞുകൊണ്ടാണ് ഈ വേട്ടയാടല്‍. ഇതെല്ലാം ഇവിടുത്തെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്ക്കോ സ്നേഹത്തിനോ കറപിടിപ്പിക്കാനൊന്നും സാധിക്കില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനത്തോടനുബന്ധിച്ച് നടന്ന കുർബാനയ്ക്കും അനുബന്ധ പരിപാടിക്കും ശേഷം പ്രതികരിക്കുകയായിരുന്നു.ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയക്കാരന് ഒരു തരത്തിലും വ്യക്തിപരമായി ആക്ഷേപം നടത്തിയിട്ടില്ല. ഇതുവരെ ഒരാളോട് മോശമായി സംസാരിക്കുന്നതോ വ്യക്തിപരമായി ആക്രമിക്കുന്നതോ കണ്ടിട്ടുണ്ടോയെന്നും അച്ചു ഉമ്മന്‍ ചോദിച്ചു. സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും സ്നേഹത്തിന്റേയും രാഷ്ട്രീയമാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
വികസനമാണ് പ്രചരാണ വിഷയമെങ്കിലും പുതുപ്പളിപോര് അങ്ങനേയല്ലാ . സ്ഥാനാര്‍ത്ഥികളുടെ വ്യക്തി ജീവിതവും സ്വത്തും അചഛന്റെ പ്രായവും പറഞ്ഞ് അധിക്ഷേപങ്ങളാണ് സമൂഹമാധ്യമ പേജകളില് നിറയുന്നത് . ഒളിവിലും മറവിലും നില്‍ക്കുന്നവര്‍ക്കെതിരെ എങ്ങിനെ നിയമനടപടിയെടുക്കാന്‍ സാധിക്കും. ഒരു മൈക്കിന്റെ മുന്നില്‍ വന്ന് നിന്ന് സംസാരിക്കൂ', അച്ചു ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.






