ആ സുവര്‍ണ കരങ്ങള്‍ വീണ്ടും ചരിത്രമെഴുതി. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ നീരജ് ചോപ്ര ലോക അത്‌ലറ്റിക് മീറ്റിലും ചരിത്രം കുറിച്ചു. ബുഡാപെസ്റ്റിലെ ദേശീയ അത്‌ലറ്റിക് സെന്ററില്‍ നടന്ന മത്സരത്തില്‍ ജാവലിനില്‍ ഇന്ത്യന്‍ താരം സ്വര്‍ണ്ണം നേടി.
ജാവലിന്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് ഇന്ത്യന്‍ താരം സ്വര്‍ണ്ണം നേടിയത്. ലോക അത്‌ലറ്റിക് മീറ്റില്‍ ഒരു ഇന്ത്യാക്കാരന്‍ ആദ്യമായി സ്വര്‍ണ്ണം നേടുന്നത് കാണാന്‍ ഹംഗറി വേദിയായി. ഇതോടെ എല്ലാ മീറ്റിലും സ്വര്‍ണ്ണം നേടാന്‍ നീരജിനായി. 2021 ല്‍ ടോക്യോ ഒളിമ്പിക്‌സ്, 2018 ഏഷ്യന്‍ ഗെയിംസ്, 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, 2016 അണ്ടര്‍ 20 ലോകചാംപ്യന്‍ഷിപ്പ്, കഴിഞ്ഞവര്‍ഷം ഡയമണ്ട് ലീഗ് ചാംപ്യന്‍ഷിപ്പ് നേടാനും നീരജിനായിരുന്നു.
മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കിഷോര്‍ ജേന്‍, ഡി.പി. മനു എന്നിവരും മികച്ച പ്രകടനം നടത്തി. ജേന്‍ 84.77 മീറ്റര്‍ എറിഞ്ഞ് അഞ്ചാമത് എത്തിയപ്പോള്‍ മനു 84.14 മീറ്റര്‍ എറിഞ്ഞ് ആറാം സ്ഥാനത്തും എത്തി. പാകിസ്താന്‍ താരം അര്‍ഷദ് നദീം ഇന്ത്യന്‍ താരത്തിന് നേരിയ വെല്ലുവിളി ഉയര്‍ത്തി. 87.82 മീറ്റര്‍ മൂന്നാംശ്രമത്തില്‍ എറിഞ്ഞു.
മൂന്നാം സ്ഥാനത്ത് എത്തിയത് ചെക്ക് റിപ്പബ്‌ളിക്കിന്റെ യാക്കൂബ് വാജെക്ക് മൂന്നാം സ്ഥാനത്ത് എത്തി. 86.67 അഞ്ചാം ശ്രമത്തില്‍ എറിഞ്ഞു. ജര്‍മ്മനിയുടെ ജൂലിയന്‍ വെബെര്‍ നാലാം സ്ഥാനത്ത് എത്തി.






