
സംസ്ഥാനത്ത് ഓണദിവസങ്ങളിൽ വിറ്റു പോയത് കോടിക്കണക്കിന് രൂപയുടെ മദ്യം. 665 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ എട്ട് ദിവസങ്ങളിലായി വിൽപ്പന നടത്തിയത്. 624 കോടിയുടെ മദ്യമാണ് കഴിഞ്ഞ വർഷം ഇതേ സമയം വിറ്റുപോയത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. 116. 2 കോടി രൂപയുടെ മദ്യം ഔട്ട് ലൈറ്റുകളിലൂടെ മാത്രം വിറ്റുപോയി. ഔട്ട് ലൈറ്റുകളിലൂടെ 112. 07 കോടിരൂപയുടെ മദ്യമാണ് കഴിഞ്ഞ വർഷം വിറ്റുപോയത്.
1. 06 കോടി രൂപയുടെ മദ്യം ഇരിങ്ങാലക്കുട ഔട്ട് ലൈറ്റിലൂടെയും കൊല്ലം ആശ്രമം ഔട്ട് ലെറ്റിലൂടെ 1.01 കോടി രൂപയുടെ മദ്യവും വിൽപ്പന നടത്തി. ചിന്നക്കനാൽ ഔട്ട് ലെറ്റിലൂടെയാണ് ഏറ്റവും കുറഞ്ഞ വിൽപ്പന നടന്നത്. 6. 32 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്.






