
ന്യൂഡല്‍ഹി: ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശിനെയും കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ അക്സായ് ചിന് മേഖലയേയും ഉള്‍പ്പെടുത്തി ചൈന ഭൂപടം (സ്റ്റാന്‍ഡേഡ് മാപ്) മാറ്റിവരച്ചതിനേത്തുടര്ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ െചെനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കുന്ന കാര്യവും ഇതോടെ കരിനിഴലിലായി.
ഭൂപടവിവാദത്തിനു പിന്നാലെ, അക്സായ് ചിന് മേഖലയില്‍ െചെന ബങ്കറുകളും തുരങ്കങ്ങളും നിര്‍മിക്കുന്നതിനു വേഗം കൂട്ടിയതായി ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. കുന്നുകള്ക്കുള്ളിലൂടെയുള്ള തുരങ്കങ്ങളും സൈനികര്‍ക്കു താമസിക്കാനും ആയുധസംഭരണത്തിനുമുള്ള ബങ്കറുകള്‍, ഷെല്‍ട്ടറുകള്‍ എന്നിവയുമാണു ചൈന നിര്‍മിക്കുന്നതെന്നു മാക്സര്‍ സ്പേസ്ടെക് കമ്പനിപുറത്തുവിട്ട ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കുന്നുകളില്‍ 11 ഇടത്ത് രഹസ്യമായി തുരന്നിട്ടുണ്ട്.
ഇന്ത്യന്‍ വ്യോമസേനയ്ക്കു വ്യക്തമായ മേല്‍ക്കൈയുള്ള മേഖലകൂടിയാണ് അക്സായ് ചിന്. അതേസമയം, അരുണാചല്‍പ്രദേശിനെയും അക്സായ് ചിന്നിനെയും ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതില്‍ ചൈനയെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗില്‍ നടന്ന 15-ാം ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ നിലപാടുകള്‍ക്കു മേല്‍ക്കൈ ലഭിച്ചതാണു ചൈനയുടെ പുതിയ പ്രകോപനത്തിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു. കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്സ് വിപുലീകരിക്കാന്‍ ഉച്ചകോടി തീരുമാനിച്ചെങ്കിലും പാകിസ്താനെ ഉള്‍പ്പെടുത്താനുള്ള ചൈനീസ് നീക്കം ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനേത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.
െസെനികസംഘര്ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ ഡെസ്പാങ്, ഡെംചോക് മേഖലകളില്‍നിന്നു പിന്മാറില്ലെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെതന്നെ, ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യയുമായി ഉഭയകക്ഷിചര്‍ച്ച നടത്തണമെന്നതായിരുന്നു ചൈനയുടെ താത്പര്യം. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ നിലപാടെടുത്തതിനേത്തുടര്ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഹ്രസ്വമായ ഔപചാരികചര്‍ച്ച മാത്രമാണു നടന്നത്.
അതില്‍ത്തന്നെ, കിഴക്കന്‍ ലഡാക്കില്‍നിന്നു ചൈന പൂര്‍ണമായി പിന്‍വാങ്ങാതെ ബന്ധം മെച്ചപ്പെടില്ലെന്ന സന്ദേശമാണു മോദി നല്‍കിയത്. അക്സായ് ചിന്നിലെ അധിനിവേശമേഖലകളില്നിന്നു ചൈനീസ് സൈന്യം പിന്‍വാങ്ങണമെന്നും ഡെസ്പാങ്, ഡെംചോക് മേഖലകളിലെ ഇന്ത്യന്‍ പട്രോളിങ് പുനഃസ്ഥാപിക്കണമെന്നും മോദി ആവശ്യപ്പെട്ടതാണു ഷി ജിന്‍പിങ്ങിനെ പ്രകോപിപ്പിച്ചത്.
ഇന്ത്യയുടെ അവിഭാജ്യമേഖലകളിലെ െചെനീസ് അവകാശവാദങ്ങള്‍ മോദി സര്‍ക്കാര്‍ തള്ളിക്കളയുന്നതാണു മാപ്പ് മാറ്റിവരച്ച് പ്രകോപിപ്പിക്കാന്‍ െചെനയെ പ്രേരിപ്പിച്ചതെന്നു വിലയിരുത്തപ്പെടുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി ആരംഭിക്കുന്നതിനു തലേന്നാണു െചെന ഭൂപടവിവാദം ഉയര്‍ത്തിയതെന്നതും ശ്രേദ്ധയമാണ്. ഇന്ത്യ, യു.എസ്, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുള്‍പ്പെട്ട ചതുര്‍രാഷ്ട്രസഖ്യം (ക്വാഡ്) ശക്തിപ്പെടുന്നതും െചെനയുടെ സ്വാസ്ഥ്യം കെടുത്തുന്നു. ഇന്ത്യയുമായുള്ള 3488 കിലോമീറ്റര്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ െസെനികസമ്മര്ദം തുടരുകയും പാകിസ്താനെ ആയുധമണിയിച്ച് ഇന്ത്യയെ സമ്മര്ദത്തിലാക്കുകയുമാണു െചെനീസ് തന്ത്രം.
അരുണാചല്‍പ്രദേശിനും അക്സായ് ചിന്നിനും പുറമേ, തായ്വാനെയും തര്‍ക്കമേഖലയായ ദക്ഷിണ െചെനാക്കടലിനെയും ഉള്‍പ്പെടുത്തിയാണു െചെനീസ് പ്രകൃതിവിഭവമന്ത്രാലയം പുതിയ സ്റ്റാന്‍ഡേഡ് മാപ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ അരുണാചല്‍പ്രദേശിലെ 11 സ്ഥലനാമങ്ങള്‍ പുനര്‍നാമകരണം ചെയ്യാനുള്ള െചെനീസ് നീക്കത്തെയും ഇന്ത്യ ശക്തമായി ചെറുത്തിരുന്നു. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും പുതിയ സ്ഥലപ്പേരുകള്‍ കണ്ടുപിടിച്ചിട്ടാല് യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്നുമായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.






