
ഇടുക്കി : ഇടുക്കി കിഴുക്കാനത്ത് ആദിവാസി യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കളളക്കേസില്‍ കുടുക്കിയതില്‍ മൂന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . വനം വകുപ്പ് ഡ്രൈവര്‍ ജിമ്മി ജോസഫ് യാണ് അറസ്റ്റിലായത് . കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു .
2022 സെപ്റ്റംബര്‍ 20 നാണ് ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നോരോപിച്ച് സരുണ്‍ സജിയെ കിഴുക്കാനം ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറും സംഘവും അറസ്റ്റ ചെയ്തത് . ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സരുണും കുടുംബാംഗങ്ങളും നിരാഹാര സമരം നടത്തിയതോടെ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു . സി.സി.എഫ് അന്വേഷണം നടത്തി യതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് കട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട നല്കി .
ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്. പിന്നാലെ സരുൺ സജിക്കെതിരെ ചുമത്തിയ കേസ് വനം വകുപ്പ് പിൻവലിക്കുകയും ചെയ്തിരുന്നു.
2022 സെപ്റ്റംബർ 20നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിർത്തുകയും അതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇറച്ചി വെച്ചതിനുശേഷം കാട്ടിറച്ചി കടത്താൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്ത് ദിവസത്തേക്ക് ഇദ്ദേഹത്തെ റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇതിൽ പ്രതിഷേധിച്ചു.
ഇതിനൊടുവിൽ വനം വകുപ്പ് തന്നെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഈ സംഘം നടത്തുയ അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. പിന്നാലെ ഇത് മാട്ടിറച്ചിയാണോ കാട്ടിറച്ചിയാണോ എന്നറിയാൻ വേണ്ടി ഒരു പരിശോധന നടത്തണം. അതിനുശേഷം മാത്രമായിരിക്കും ഈ കേസ് പൂർണ്ണമായും പിൻവലിക്കാൻ കഴിയുക എന്ന് വനം വകുപ്പ് നിലപാടെടുത്തു. ഒരു മാസം മുൻപ് ഈ മാസം കാട്ടിറച്ചിയല്ലെന്ന് പരിശോധനാഫലം വന്നു.
വനംവകുപ്പ് യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. ഇതിനു പിന്നാലെ സരുൺ സജിയും കുടുംബവും മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിനെയും കാണുകയും നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. അതിന് ശേഷം വനം വകുപ്പ് ഈ കേസ് പിൻവലിക്കാനുള്ള നടപടി സ്വീകരിച്ചു






