
സോഷ്യല്‍ മീഡിയയിലൂടെ പഴയ ത്രോബാക്ക് ചിത്രങ്ങള്‍ പങ്കിടുന്നതില്‍ സെലിബ്രിറ്റികള്‍ മുന്‍പന്തിയിലാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനായ ജി. വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ്. നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും വേണുഗോപാല്‍ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഒരു ടാസ്ക് കൊടുക്കുകയാണ് താരം. ‘‘ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകര്‍ക്കു മുന്നിലേക്ക് അദ്ദേഹം ചോദ്യവുമായി എത്തിയത്. “ഈ പഴയ ഫോട്ടോയില്‍ രശ്മിയുടെ മടിയിലിരിക്കുന്ന കൊച്ചു കുട്ടി ആരാണെന്ന് പറയാമോ? കൃത്യ ഉത്തരം തരുന്നവര്‍ക്ക് ഈ ഫോട്ടോയുടെ ബാക്കി ഭാഗം കൂടി കാണിച്ചു തരുന്നതായിരിക്കും.
ക്ലൂ ഒന്നുമില്ല...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.
ചിത്രം കണ്ട ഉടനെ ആരാധകര്‍ ഗായിക സുജാതയുടെ മകളും ഗായികയുമായ ശ്വേതയാണ് ചിത്രത്തിലുള്ളതെന്ന കമന്റുമായി എത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ആളുകള്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.






