മുംബൈ: ഫ്ളൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫ്ളാറ്റില്‍
മരിച്ചനിലയില്‍ കണ്ടത്തിയത്. മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്സില്‍ താമസിക്കുകയായിരുന്ന രുപാലെയുടെ മൃത്ദേഹം കഴുത്തറത്തനിലയിലായിരുന്നു കണ്ടത്.
ഛത്തീസ്ഗഢ് സ്വദേശിനിയായ രുപാല്‍ എയര്‍ഇന്ത്യയിലെ ട്രെയിനിങ്ങിനായി ഏപ്രിലിലാണ് മുംബൈയിലെത്തിയത്. മരോലിലെ ഫ്ളാറ്റില്‍ സഹോദരിക്കും ഇവരുടെ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു താമസം. എട്ടു ദിവസം മുന്‍പ് ഇരുവരും നാട്ടിലേക്ക് മടങ്ങിയതായിയാണ് പൊലീസ് പറയുന്നത്.
രുപാല്‍ ഞായറാഴ്ച്ച രാവിലെ കുടുംബാംഗങ്ങളുമായി വാട്സാപ്പ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.എന്നാല്‍ പിന്നീട് രുപാലിനെ പല തവണ വിളിച്ചട്ടും ഫോണ്‍ എടുത്തില്ല ഇതിനെ തുടര്‍ന്ന കുടുംബാംഗങ്ങള്‍ മുംബൈയിലുള്ള സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു.
ഇവര്‍ ഫ്ളാറ്റിലെത്തി അന്വേഷിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പലതവണ കോളിങ് ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ സുഹൃത്തുക്കളാണ് വിവരം പോലീസിനെ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റിന്റെ വാതില്‍ തുറന്നതോടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടത്.ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.






