
രാമപുരം: ഉറക്കത്തില്‍ സ്വന്തം മക്കളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പിതാവിന്റെ മനസിലെ ക്രൂരത മക്കള്‍ അറിഞ്ഞില്ല. കഴിഞ്ഞ ദിവസം രാത്രി മൂന്ന് മക്കളുമായി ഉറങ്ങുവാന്‍ കിടന്ന രാമപുരം ചേറ്റുകുളം കോളനിയില്‍ താമസിക്കുന്ന പുലിക്കുന്നേല്‍ ജോമോന്(40) ആണ് മക്കളെ ഉറക്കത്തില്‍ കഴുത്ത് അറുത്ത് കൊല്ലുവാന്‍ ശ്രമിച്ചത്.
രാത്രി 12-ന് തലയിണ കൊണ്ട് മൂത്ത മകളായ 13 വയസുകാരിയെ ജോമോന് ശ്വാസം മുട്ടിച്ച് കൊല്ലുവാന്‍ ശ്രമിച്ചു. ഭയന്ന് പുറത്തേയ്ക്ക് ഇറങ്ങി ഓടിയ മക്കളെ ജോമോന് പുറകെ എത്തി ഓരോരുത്തരെയായി പിടികൂടി കഴുത്ത് അറുക്കുകയായിരുന്നു. ഏറ്റവും ഇളയ കുട്ടിയായ ഏഴ് വയസുകാരിയുടെ കഴുത്തില്‍ വളരെ ആഴത്തില്‍ മുറിവേറ്റു. ജോമോന്റെ അമ്മാവനായ മത്തായി(80) ജോമോനെ തടയുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കുട്ടികള്‍ കരഞ്ഞുകൊണ്ട് ചോര വാര്‍ന്ന് വല്യമ്മയായ മറിയത്തിന്റെ അടുത്തേയ്ക്ക് ഓടിയെത്തി. ചോരവാര്‍ന്ന് നില്ക്കുന്ന കൊച്ചുമക്കളെ കണ്ട മറിയം തകര്‍ന്ന് പോയി. ബഹളം കേട്ട് ബന്ധുക്കളും, തൊട്ടടുത്തുള്ളവരും ഓടിയെത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപൊകുന്നതിനിടയില് ജോമോന് ആരും കാണാതെ മത്തായിയുടെ വീട്ടിലെ മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. സ്വന്തം പിതാവിന്റെ പക്കല്‍ സുരക്ഷിതരായി കിടന്നുറങ്ങുന്ന കുട്ടികള്‍ക്ക് പിതാവില്‍ നിന്നും ഇത്രയും ക്രൂരതകള്‍ ഏല്‍ക്കേണ്ടി വന്നതിന്റെ വേദനയിലാണ് ബന്ധുക്കളും നാട്ടുകാരും. ആദ്യകാലങ്ങളില്‍ ബസിലെ തൊഴിലാളിയായിരുന്നു ജോമോന് പിന്നീട് കല്‍പ്പണിയും, പെയിന്റിംഗും, െടെല്‍ പണിയും ചെയ്ത് വരികയായിരുന്നു.
ഭാര്യ രമ്യയുമായി ഒന്നരവര്‍ഷത്തോളമായി അകന്നുകഴിയുന്ന ജോമോന് സ്വന്തമായി വീടില്ല. മാതാപിതാക്കള്‍ പിണക്കത്തിലായതോടെ സുരക്ഷിതമായി താമസിക്കാനാവാത്ത അവസ്ഥയിലാണ് പെണ്‍കുട്ടികള്‍ മൂവരും. ഇതേത്തുടര്‍ന്ന് മുത്തശിക്കൊപ്പവും ബന്ധുവീട്ടിലുമായാണ് കുട്ടികള്‍ സ്കൂള്‍ അവധിക്കെത്തുമ്പോള്‍ കഴിഞ്ഞിരുന്നത്.
കുട്ടികള്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ച് നല്കുവാന് ഗവണ്മെന്റില് നിന്നും, പഞ്ചായത്തില്‍ നിന്നും വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് െഷെനി സന്തോഷ്, െവെസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, വാര്‍ഡ് മെമ്പര്‍ വിജയകുമാര്‍ എന്നിവര്‍ പറഞ്ഞു.






