
കാസള്‍ഗോഡ് : പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. ഉപ്പളയില്‍ രാത്രി കാല പട്രോളിങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. സബ് ഇന്‍സ്പെക്ടര്‍ പി അനൂപിനെ ആക്രമിച്ച കേസിലാണ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ളീം ലീഗ് നേതാവുമായ അബ്ദറഹ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഉപ്പള ഹിദയാത്ത് നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം എസ് ഐ യെ ആക്രമിച്ചത്. ആക്രമത്തില്‍ എസ്ഐയുടെ കൈക്ക് പരിക്കേറ്റിരുന്നു . രാത്രി പട്രോളിങ്ങിനിടെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ പോലീസിന് നേരെയാണ് ആക്രമണം നടന്നത്. ആളുകളോട് പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. തുടർന്ന് വാക്കു തർക്കവും സംഘർഷവുമുണ്ടായി.
ഇതിനിടെ സംഘം പോലീസിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന അഫ്സല്, റഷീദ്, സത്താര്‍ എന്നിവരെ തിരിച്ചറിഞ്ഞു.






