
ന്യൂഡല്ഹി: സനാതന ധര്മം നിര്മാര്ജനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരേ സ്വമേധയാ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് െഹെക്കോടതി മുന് ജഡ്ജിമാരും ബ്യൂറോക്രാറ്റുകളുമടക്കം 262 പേര് ചീഫ് ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡിനു കത്തു നല്കി. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിദ്വേഷ പ്രസംഗമാണെന്നും സാമുദായിക സംഘര്ഷത്തിനും കലാപത്തിനും ആഹ്വാനം നല്കുന്നതാണെന്നും കത്തില് ആരോപിക്കുന്നു.
ഡല്ഹി െഹെക്കോടതി മുന് ജഡ്ജി ജസ്റ്റിസ് എസ്.എന്. ധിംഗ്ര, കേന്ദ്ര ഷിപ്പിങ് സെക്രട്ടറി ഗോപാല് കൃഷ്ണ ഐ.എ.എസ്. എന്നിവരുടെ നേതൃത്വത്തിലാണു കത്ത് തയാറാക്കിയത്. 14 ജഡ്ജിമാരും 130 ബ്യൂറോക്രാറ്റുകളും 118 െസെനിക ഉദ്യോഗസ്ഥരും കത്തില് ഒപ്പിട്ടിട്ടുണ്ട്.
അതിനിടെ, പ്രസ്താവന വിവാദമായതോടെ തമിഴ്നാട്ടില് ഉദയനിധി സ്റ്റാലിന്റെ വസതിയുടെ സുരക്ഷ കൂട്ടി. ഉദയനിധിയുടെ തലവെട്ടുന്നവര്ക്കു പത്തുകോടി രൂപ നല്കുമെന്ന് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ പ്രഖ്യാപിച്ചിരുന്നു. ഒരു ആള്െദെവം എന്റെ തലയ്ക്ക് പത്തുകോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നു. ആള്െദെവത്തിന് എവിടെനിന്നാണു പത്തുകോടി? മുന് മുഖ്യമന്ത്രി കരുണാനിധിക്കെതിരേയും സമാനമായ വധഭീഷണികള് ഉയര്ന്നിട്ടുണ്ട്. എന്നാല്, അദ്ദേഹം തന്റെ നിലപാടില്നിന്നു വ്യതിചലിച്ചില്ല.
അദ്ദേഹത്തിന്റെ വഴിയാണു ഞാനും പിന്തുടരുന്നത്.-വധഭീഷണിയോടു പ്രതികരിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിന് പറഞ്ഞു. വെല്ലൂരില് ഡി.എം.കെ. പ്രവര്ത്തകര് പരമഹംസ ആചാര്യയുടെ കോലം കത്തിച്ചു. അതേസമയം, ഉദയനിധിയുടെ തലയെടുക്കുന്നവര്ക്കു പ്രഖ്യാപിച്ച ഇനാം കുറവാണെങ്കില് വര്ധിപ്പിക്കുമെന്ന് പരമഹംസ ആചാര്യ പറഞ്ഞു. സനാതന ധര്മത്തെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല.
രാജ്യത്തുണ്ടായിട്ടുള്ള എല്ലാത്തരം വികസനവും സനാതനധര്മം മൂലമാണ്. ഉദയനിധി സ്റ്റാലിന് മാപ്പു പറയണമെന്ന ആവശ്യത്തില് ഉറച്ചുനില്ക്കുന്നു. രാജ്യത്തെ നൂറുകോടി ജനതയുടെ വികാരത്തെയാണ് പ്രസ്താവന വ്രണപ്പെടുത്തിയത്- ആചാര്യ പറഞ്ഞു. ജനങ്ങള് നേരിടുന്ന പ്രശ്നങ്ങളില്നിന്നും ഡി.എം.കെ. സര്ക്കാരിന്റെ കെടുകാര്യസ്ഥതയില്നിന്നും ശ്രദ്ധ തിരിച്ചുവിടാന് വേണ്ടിയാണു വിവാദങ്ങള് സൃഷ്ടിക്കുന്നതെന്ന് എ.ഐ.എ.ഡി.എം.കെ. നേതാവ് ഡി. ജയകുമാര് ആരോപിച്ചു. എന്റെ തലയ്ക്ക് 10 കോടി വേണ്ട, 10 രൂപയുടെ ചീപ്പ് മതിയെന്നും ഉദയനിധി പറഞ്ഞു.







Comments