
മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത മുന്‍ നിര നായികമാരില്‍ ഒരാളാണ് രശ്മി സോമന്. അഭിനയത്തില്‍ സജീവമായിരുന്ന സമയത്താണ് വിവാഹിതയായി താരം വിദേശത്ത് ഭര്‍ത്താവിനൊപ്പം പോകുന്നത്.ശേഷം അടുത്തിടെ താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയതും.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ശ്രീകൃഷ്ണ ജയന്തി സ്പെഷ്യല്‍ ചിത്രങ്ങളാണ് രശ്മി പങ്കിട്ടത്. ഗുരുവായൂര്‍ സ്വദേശിയും കൃഷ്ണ ഭക്തയുമായ രശ്മി ഉണ്ണിക്കണ്ണനെ മടിയിലിരുത്തിക്കൊണ്ടാണ് ചിത്രത്തില്‍ എത്തുന്നത്. 'എന്റെ ഉണ്ണിക്കണ്ണനു ഒരായിരം പിറന്നാള്‍ ആശംസകള്‍', എന്ന് കുറിച്ചുകൊണ്ട് രശ്മി പങ്കുവച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്.






