More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

' മനസ്സ് നിറഞ്ഞു, ഓരോ മെസ്സേജും, ഓരോ കോളും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു' ; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് ജിപി

Authored by Web Desk | Last updated: 18 Jun 2026, 8:52 AM | 4 min read

Print
photo-www.instagram.com/padmasoorya/
photo-www.instagram.com/padmasoorya/
അവതാരകനായും നടനായും മലയാളി മനസ്സുകളില്‍ ഇടം നേടിയ താരമാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. നടി ഗോപിക അനില്‍ ആണ് ജിപിയുടെ ജീവിതപങ്കാളി. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു ജിപിയുടെ ജന്മദിനം. കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമുളള പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുയാണ് താരം. ഒപ്പം ഹൃദ്യമായ ഒരു കുറിപ്പും ജിപി പങ്കിട്ടു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ജന്മദിനങ്ങളില്‍ ഒന്നായിരുന്നു എന്നാണ് ജിപി പോസ്റ്റില്‍ കുറിച്ചത്. ഒരു ജന്മദിനാഘോഷം എന്നതിലുപരി സൗഹൃദത്തിന്റെയും, കുടുംബത്തിന്റെയും, ഒത്തുചേരലുകളുടെയും ആഘോഷമായിരുന്നു എന്നാണ് ജിപി കുറിച്ചത്. തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന പ്രിയപ്പെട്ടവര്‍ക്ക് ജിപി നന്ദി പറയുകയും ചെയ്തു.


'' ഇതൊരു ജന്മദിനാഘോഷം എന്നതിലുപരി സൗഹൃദത്തിന്റെയും, കുടുംബത്തിന്റെയും, ചിരിയുടെയും, ഒത്തുചേരലുകളുടെയും, ജീവിതത്തെ മനോഹരമാക്കുന്ന ആ കൊച്ചു കൊച്ചു നിമിഷങ്ങളുടെയും ആഘോഷമായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ വളരെ മനോഹരമായും അനായാസമായുമാണ് ഗോപു ഇതെല്ലാം പ്ലാന്‍ ചെയ്തത്. എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ജന്മദിനങ്ങളില്‍ ഒന്നായിരിക്കും ഇത്.


നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക് നേരിട്ട് വരാന്‍ കഴിഞ്ഞില്ലെങ്കിലും, ഫോണ്‍ കോളുകളിലൂടെയും, വീഡിയോ കോളുകളിലൂടെയും, മെസ്സേജുകളിലൂടെയും, അവരുടെ അളവറ്റ സ്‌നേഹത്തിലൂടെയും അവര്‍ ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നു. പതിനഞ്ചാം തീയതി വൈകുന്നേരം തുടങ്ങിയത് ഒരുപാട് സര്‍പ്രൈസുകളും, കളികളും, സംസാരങ്ങളും, ചിരികളും, ഓര്‍മ്മകളും നിറഞ്ഞ രണ്ട് മനോഹരമായ ദിവസങ്ങളായി മാറി. ശരിക്കും അതൊരു ഫുള്ളി ലോഡഡ് ആഘോഷം തന്നെയായിരുന്നു. പിന്നെ ഇതിന്റെ വിശേഷങ്ങള്‍ ഉടന്‍ തന്നെ ഒരു വീഡിയോയിലൂടെ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നതായിരിക്കും.


ആഘോഷങ്ങള്‍ക്കിടയിലും, എനിക്ക് വന്നിട്ടുള്ള കമന്റുകളും, മെസ്സേജുകളും, മെന്‍ഷനുകളും, ഡിഎമ്മുകളും പരമാവധി നോക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. എല്ലാവര്‍ക്കും വ്യക്തിപരമായി മറുപടി നല്‍കാന്‍ പറ്റിയിട്ടുണ്ടാകില്ല, എങ്കിലും ഞാന്‍ മിക്കതും വായിച്ചിട്ടുണ്ടെന്നും ആ ആശംസകളെല്ലാം ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ടെന്നും ദയവായി മനസ്സിലാക്കുക. നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ വക ഒരു വലിയ കെട്ടിപ്പിടിത്തം. നമ്മുടെ കൂടെ നടക്കുന്ന ആളുകള്‍ കാരണമാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത് എന്ന ലളിതമായ കാര്യം ജന്മദിനങ്ങള്‍ എപ്പോഴും നമ്മളെ ഓര്‍മ്മിപ്പിക്കാറുണ്ട്.


ഇന്ന്, എന്റെ മനസ്സ് നിറഞ്ഞിരിക്കുകയാണ്. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനായി തോന്നുന്നു. ഒരുപാട് കൃതജ്ഞത തോന്നുന്നു. ഞാന്‍ ഭാഗ്യവാനാണെന്ന് കരുതുന്നു. എന്റെ സന്തോഷങ്ങള്‍ ഒപ്പം നിന്ന് ആഘോഷിച്ചതിനും, അനിശ്ചിതത്വങ്ങളില്‍ എനിക്ക് ധൈര്യം തന്നതിനും, എന്റെ മൗനങ്ങളിലും എന്നെ വിശ്വസിച്ചതിനും, വര്‍ഷാവര്‍ഷം എന്നെ ഇത്രയധികം സ്‌നേഹിക്കുന്നതിനും നന്ദി.ഓരോ മെസ്സേജും, ഓരോ കോളും, ഓരോ പ്രാര്‍ത്ഥനയും, ഓരോ ആശംസകളും, സ്‌നേഹത്തോടെയുള്ള ഓരോ ചെറിയ പ്രവൃത്തിയും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.


കഴിഞ്ഞ ഈ രണ്ടു ദിവസങ്ങള്‍ എന്നെ എന്തെങ്കിലും ഓര്‍മ്മിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ഇതാണ്.. ഞാന്‍ സ്‌നേഹത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. അതിന് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. എന്റെ ഈ യാത്രയുടെ ഭാഗമായതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു. ഹാപ്പി ഹഗ്‌സ്''. ജിപി കുറിച്ചു.


View this post on Instagram

A post shared by Govind Padmasoorya (GP) (@padmasoorya)



Tags

  • miniscreen

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/renu_sudhi/

എന്റെ അറിവോടെയല്ല അത്, പണപ്പിരിവിന് ആരെയും ഏൽപ്പിച്ചിട്ടില്ല; രോഗം മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു; രേണു സുധി

 ' പിക് ലൈന്‍ ഇട്ടു, കഠിനമായ വേദനയാണ്, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം' ; രേണു സുധി

' പിക് ലൈന്‍ ഇട്ടു, കഠിനമായ വേദനയാണ്, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം' ; രേണു സുധി

photo-www.facebook.com/Soorajsunactor

' ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛന്‍' ; നൊമ്പരക്കുറിപ്പുമായി നടന്‍ സൂരജ് സണ്‍

 ' രേണു സുധിയുടെ 48 കണ്ടന്റുകള്‍ ചെയ്തിട്ടുണ്ട്, നല്ല പൈസയും കിട്ടി, അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും' ; സായ് കൃഷ്ണ

' രേണു സുധിയുടെ 48 കണ്ടന്റുകള്‍ ചെയ്തിട്ടുണ്ട്, നല്ല പൈസയും കിട്ടി, അതില്‍ നിന്നൊരു തുക രേണുവിന് കൊടുക്കും' ; സായ് കൃഷ്ണ

photo-www.instagram.com/__keerthana_anil__/

"ഇത്തരം ഫോട്ടോകൾ ഇല്ലാതെ എന്ത് ബർത്ത്ഡേ" ; ജിപിക്ക് പിറന്നാൾ ആശംസകളുമായി കീർത്തന അനില്‍

photo-www.facebook.com/vinod.kovoor/

' ഭാഗ്യം ആയുസ് നീട്ടി കിട്ടി, വലിയ ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു' ; വിനോദ് കോവൂര്‍