
അച്ഛന്റെ വിയോഗത്തില്‍ നൊമ്പരക്കുറിപ്പ് പങ്കുവച്ച് നടന്‍ സൂരജ് സണ്‍. ജൂണ്‍ 11-നാണ് സൂരജിന്റെ പിതാവ് മരണപ്പെട്ടത്. ''ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛന്‍... എന്റെ ഓരോ സ്വപ്നങ്ങള്‍ക്കും പിന്നില്‍ നിന്ന കരുത്ത്... ഞാന്‍ തളര്‍ന്നപ്പോള്‍ കൈപിടിച്ച് ഉയര്‍ത്തിയ മനുഷ്യന്‍... ഇന്ന് ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്നു...ഒരു മകന്‍ക്ക് നികത്താനാകാത്ത ഏറ്റവും വലിയ നഷ്ടം, അച്ഛന്റെ ശൂന്യത തന്നെയാണ്...'', എന്നാണ് അച്ഛന്റെ മരണവിവരം പങ്കുവച്ച് സൂരജ് കുറിച്ചത്.
'അച്ഛാ... ജീവിതത്തില്‍ ഞാന്‍ തോറ്റ ദിവസങ്ങളിലും 'നിനക്ക് കഴിയും' എന്ന് അശ്വസിപ്പിച്ച ഒരാള്‍ അച്ഛന്‍ ആയിരുന്നു... ഞാന്‍ ജയിച്ചപ്പോള്‍, എന്നെക്കാള്‍ കൂടുതല്‍ അഭിമാനത്തോടെ നിന്ന മനുഷ്യന്‍... എത്ര വളര്‍ന്നാലും അച്ഛന്റെ കണ്ണില്‍ ഞാന്‍ കുഞ്ഞ് തന്നെയായിരുന്നു... ഇന്ന് നിങ്ങളില്ലാത്ത ലോകത്ത് ജീവിക്കുകയാണ്... പക്ഷേ മനസ്സ് ഇന്നും അച്ഛനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു...' , മറ്റൊരു പോസ്റ്റില്‍ സൂരജ് സണ്‍ കുറിച്ചു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സൂരജ് സണ്‍. സോഷ്യല്‍ മീഡിയയിലൂം സജീവമാണ് താരം. സീരിയലിന് പുറമേ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.






