ചെന്നെ: ജി 20 ഉച്ചകോടിക്കായി ഇന്ത്യയില്‍ എത്തിയ ലോക നേതാക്കളേയും പ്രതിനിധികളേയും സ്വാഗതം ചെയ്തത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജകീയ കലാരൂപമായ 'നടരാജ' ശില്പം. ജി 20 വേദിയുടെ മുന്‍ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ 'നടരാജ' വിഗ്രഹം തമിഴ്നാട്ടില്‍ നിന്നുമായിരുന്നു കൊണ്ടുവന്നത്. 18 ടണ്‍ ഭാരമുള്ള 27 അടി ഉയരമുള്ള വിഗ്രഹം തമിഴ്നാട്ടില്‍ നിന്നും ഹരിത കോറിഡോര്‍ വഴിയായിരുന്നു ഡല്‍ഹിയിലെ ജി 20 വേദിയില്‍ എത്തിച്ചത്.
തമിഴ്നാട്ടിലെ സ്വാമിമലയിലെ ശില്‍പ്പി രാധാകൃഷ്ണന് സ്ഥാപതിയുടെ ടീമാണ് ഇത് ഒരുക്കിയത്. ഏഴുമാസം എടുത്ത നിര്‍മ്മാണം നടന്നതെന്നും ശില്‍പ്പി പറയുന്നു. ചോള സാമ്രാജ്യത്തിലെ വെങ്കല ശില്പ്പങ്ങള് നിര്‍മ്മിക്കുന്നതില്‍ പ്രശസ്തനായ രാധാകൃഷ്ണന്റെ പിതാവും ശില്പ്പിയുമായ ദേവസേനാപതി സ്ഥാപതിയാണ് ഡല്‍ഹിയിലെ ജനകപുരിയിലെ രാജരാജേശ്വരി ക്ഷേത്രത്തിലെ ശില്‍പ്പം നിര്‍മ്മിച്ചത്. ഏകദേശം 10 - 12 കോടി രൂപ മുടക്കി 100 ലധികം കലാകാരന്മാര് മൂന്നരലക്ഷത്തിലധികം മണിക്കൂറുകളാണ് ഇതിന് പിന്നില്‍ ചെലവഴിച്ചത്.
എല്ലാം ആരംഭിച്ചത് ടെന്‍ഡറിംഗ് പ്രക്രിയയിലൂടെയും വിശദമായ പരിശോധനയോടെയുമാണെന്ന് ശില്‍പ്പികള്‍ പറയുന്നു. ടെന്‍ഡറില്‍ ഞങ്ങളുടെ കുടുംബം നടത്തുന്ന സ്ഥാപനമായ എസ്. ദേവസേനാപതി സ്ഥപതി ആന്റ് സണ്‍സ് ഞങ്ങളുടെ നിര്‍ദ്ദേശങ്ങളും നികുതി രേഖകളും ചെലവ് എസ്റ്റിമേറ്റുകളും ഈ പ്രോജക്റ്റ് എങ്ങനെ നിര്വഹിക്കുമെന്നതിനെക്കുറിച്ചുള്ള വിശദമായ അവതരണവും സമര്‍പ്പിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, സാംസ്കാരിക മന്ത്രാലയത്തിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് ബന്ധപ്പെട്ടു. ഏഴ് മാസത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ നടരാജ ശില്പം നിര്‍മ്മിക്കേണ്ടിവരുമെന്ന് പറഞ്ഞു.
കാവേരി നദിയുടെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സ്വാമിമലൈ (ലോര്‍ഡ്സ് ഹില്‍) മുരുകന്റെ വാസസ്ഥലങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഒരു തീര്‍ഥാടന കേന്ദ്രം എന്നതിലുപരി, തഞ്ചാവൂര്‍ ബൃഹദീശവരാര് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ചോള ചക്രവര്‍ത്തിയായ രാജ രാജ ചോളന് ഉപയോഗിച്ചിരുന്ന സ്ഥപതികള്‍ നിര്‍മ്മിച്ച വെങ്കല വിഗ്രഹങ്ങള്‍ക്ക് ഈ നഗരം പ്രശസ്തമാണ്.
വിശ്വകര്ാമ സമുദായത്തിലെ സ്ഥപതികള്‍ 34-ലധികം തലമുറകളായി 'ലോസ്റ്റ്-വാക്സ് കാസ്റ്റിംഗ് രീതി' എന്നറിയപ്പെടുന്ന ഈ പുരാതന കലാരൂപം കൈമാറ്റം ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. പാരഫിന്‍ മെഴുക്, റെസിന്‍, നിലക്കടല എണ്ണ എന്നിവയുടെ മിശ്രിതം തയ്യാറാക്കിയാണ് പ്രതിമ നിര്‍മ്മാണം തുടങ്ങിയത്. ചോള കാലത്തെ കലാരൂപത്തിന്റെ പാരമ്പര്യം പേറുന്ന സ്വാമിമലയിലെ 40 കുടുംബങ്ങള്‍ക്കും 600-ഓളം കലാകാരന്മാര്ക്കും ലഭിച്ച വലിയ ബഹുമതിയായാണ് ലോകത്തിലെ ഏറ്റവും വലിയ നടരാജനെ നിര്‍മ്മിക്കാനുള്ള അവസരമെന്ന് ഇവര്‍ കണക്കാക്കുന്നു. ഏകദേശം ഒരാഴ്ച മുമ്പാണ് സ്വാമിമലയില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ സംഘം ന്യൂഡല്‍ഹിയില്‍ പ്രതിമ എത്തിച്ചത്.

Comments