
ന്യൂഡല്‍ഹി: സുബാസാ മൊഹാന്ദ ഒഡീഷയിലെ മയൂര്‍ഭഞ്ജില്‍ അറിയപ്പെടുന്നത് 'മാണ്ഡിയ ദീദി' എന്നാണ്. തിന വിളവെടുപ്പിനെക്കുറിച്ച് ലോകനേതാക്കളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയത് വലിയ ബഹുമതിയായിട്ടാണ് ഇവര്‍ കരുതുന്നത്. ഒഡീഷയില്‍ നിന്നുള്ള മറ്റൊരു സ്ത്രീയായ റായ്മതി ഘിയൂരിയയുടെ കഥ കോറാപുട്ടിലെ സ്വന്തം ഗ്രാമത്തിലെ വനിതകളെ ചോളം കൃഷിയിലേക്ക് നയിച്ചതാണ്. ഇ%േ്പാള് ഇവര്‍ക്കൊപ്പം 35 കുടുംബങ്ങളാണ് ചോളകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
മുമ്പ് ചോളം വില്‍പ്പനയില്‍ വളരെ ചെറിയ വരുമാനമാണ് ഉണ്ടായിരുന്നത്. പ്രധാനമായും സ്വന്തം ആവശ്യങ്ങള്‍ക്കാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ നിന്നും നല്ല വരുമാനം കിട്ടുന്നതായി ഇവര്‍ പറയുന്നു. ജി 20 ഉച്ചകോടിയില്‍ തങ്ങള്‍ കൃഷിയ്ക്കായി ഉപയോഗിച്ചിരുന്ന പരമ്പരാഗത ഉപകരണങ്ങളെല്ലാം അവര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഗോത്ര സമൂഹത്തില്‍ നിന്നും വരുന്നതാണ് രണ്ടു സ്ത്രീകളും. ഒഡീഷാ സര്‍ക്കാര്‍ ചോളം മിഷന് തുടങ്ങിയ ശേഷമാണ് തങ്ങളുടെ വിധി മാറി മറിഞ്ഞതെന്ന് ഇവര്‍ പറയുന്നു. ഒഡീഷയിലെ 30 ജില്ലകളിലെ 177 ബ്ളോക്കുകളിലാണ് ചോളം കൃഷി ചെയ്യുന്നത്. ചോളത്തിന്റെ വിവിധ വിത്തുകള്‍ ഇവിടെ കൃഷ്ി ചെയ്യുന്നു. അവയെല്ലാം ആരോഗ്യത്തോടെ തഴച്ചുവളരുകയും ചെയ്യുന്നുണ്ട്.
2018 മുതല്‍ ചോളം വിളവെടുക്കുന്നയാളാണ് മൊഹന്താ. കാല് കിലോ ചോളം തന്ന് തന്നെ വിള പരിചയപ്പെടുത്തിയത് ഒരു ബന്ധുവാണെന്ന് ഇവര്‍ പറയുന്നു. സാധാരണഗതിയില്‍ വെള്ളരിയും തണ്ണിമത്തനും മറ്റു പച്ചക്കറികളുമാണ് ഇവര്‍ കൃഷി ചെയ്തിരുന്നത്. എന്നാല്‍ അതില്‍ നിന്നൊന്നും നല്ല വരുമാനം കിട്ടിയിരുന്നില്ല. എന്നാല്‍ ചോളത്തിലേക്ക് തിരിഞ്ഞതോടെ സാമ്പത്തീകനില മെച്ചപ്പെട്ടതായി ഇവര്‍ പറയുന്നു. ഇപ്പോള്‍ നാല് ഏക്കറുകളിലാണ് ഇവര്‍ ചോളകൃഷി നടത്തുന്നത്. ഇപ്പോള്‍ ഭൂമിയുടമയ്ക്ക് പാട്ടക്കാശ് നല്‍കിയതിന് ശേഷവും തനിക്ക് നല്ല വരുമാനം കിട്ടുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചോളകൃഷി ഇവരുടെ ജീവിതം മാത്രമല്ല സമീപവാസികളുടെയും ജീവിതം മാറ്റിമറിച്ചു.
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് എന്ന പേരില്‍ കര്‍ഷക കൂട്ടായ്മ തന്നെ ഇവര്‍ ഉണ്ടാക്കിയിരിക്കുകയാണ്. തന്റെ ബ്ളോക്കില്‍ ഒരു ടിഫിന്‍ സെന്ററും ഇവര്‍ തുറന്നിട്ടുണ്ട്. ചോളം എങ്ങനെ ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന് കാണിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എഫ്പിഒകള്‍ ഉള്‍പ്പെടെ രണ്ട് ഡസനോളം ഉയര്‍ന്ന പ്രകടനം നടത്തുന്നവരെ സര്‍ക്കാര്‍ ഒരുമിച്ച് കൊണ്ടുവന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
''ഞങ്ങളുടേത് 750 കര്‍ഷകരുടെ സംഘടനയാണ്, അവരില്‍ 250 ഓളം സ്ത്രീകളാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ഞങ്ങള്‍ തിനയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുകയും ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് നടത്തുകയും ചെയ്യുന്നു,' കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ എഫ്പിഒയുടെ തലവനായ ക്ഷിത എം ലദ്വന്തി പറഞ്ഞു.






