
ന്യൂഡല്‍ഹി: ദ്വിദിന ജി-20 ഉച്ചകോടിക്ക് ഇന്നു ഡല്‍ഹിയില്‍ തുടക്കം. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപമാണ് ഉച്ചകോടിക്കു വേദിയാകുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഡല്‍ഹിയിലെത്തി. വിവിധ വിഷയങ്ങളില്‍ ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണായക ചര്‍ച്ചയും ഇന്നലെ നടന്നു.
രാജ്യത്തു നടക്കുന്ന ജി 20 ഉച്ചകോടി ''മനുഷ്യ കേന്ദ്രീകൃതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനത്തില്‍ പുതിയ പാത രൂപപ്പെടുത്തു''മെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തലസ്ഥാനത്ത് എത്തുന്ന ലോക നേതാക്കളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു.
'' 18-ാമത് ജി 20 ഉച്ചകോടി സംഘടിപ്പിക്കുന്നതില്‍ ഇന്ത്യ സന്തോഷിക്കുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ജി 20 ഉച്ചകോടിയാണിത്. അടുത്ത രണ്ട് ദിവസങ്ങളില്‍ ലോക നേതാക്കളുമായി ഉല്‍പ്പാദനക്ഷമമായ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.''- എക്സ് പ്ലാറ്റ്ഫോമില്‍ മോദി കുറിച്ചു.
ഇന്ത്യയുടെ ജി 20 ഉച്ചകോടിയുടെ പ്രധാന തീം വസുെധെവ കുടുംബകം - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ്. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന നമ്മുടെ ലോകവീക്ഷണവുമായി അത് ആഴത്തില്‍ പ്രതിധ്വനിക്കുന്നു.-പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചകോടിയില്‍ ''ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി'' എന്നതുമായി ബന്ധപ്പെട്ട വിവിധ സെഷനുകളില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. ശക്തവും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമതുലിതമായതുമായ വളര്‍ച്ചയ്ക്കായുള്ള ചര്‍ച്ചകള്‍ നടക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, സുസ്ഥിര ഭാവിക്കായുള്ള ഹരിത വികസന ഉടമ്പടി, 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, സാങ്കേതിക പരിവര്‍ത്തനം, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ ഭാവി മേഖലകള്‍ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും ലോകസമാധാനം ഉറപ്പാക്കുന്നതിനും കൂട്ടായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അധഃസ്ഥിതരെയും അവസാന വ്യക്തിയെയും സേവിക്കുക എന്ന ഗാന്ധിജിയുടെ ദൗത്യത്തിനാണു തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിക്കെത്തുന്ന ലോകനേതാക്കള്‍ രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കും.
െബെഡനും സുനാക്കിനും പുറമേ ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റാമഫോസ, തുര്‍ക്കി പ്രസിഡന്റ് റെസപ് തയിപ് എര്ദോഗന് എന്നിവര്‍ ഉച്ചകോടിക്കെത്തും.
െചെനീസ് പ്രസിഡന്റ് ഷി ചിന് പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് എന്നിവരാണ് അസാന്നിധ്യംമൂലം ശ്രദ്ധേയരായവര്‍. ഇരുവര്‍ക്കും പകരം രാജ്യത്തെ പ്രതിനിധീകരിച്ച് െചെനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് എന്നിവര്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായതിനാല്‍ സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് ഉച്ചകോടിക്കില്ലെന്നു വ്യക്തമാക്കി. മെക്സിക്കോ പ്രസിഡന്റ് ആന്ദ്രെ മാനുവല്‍ ലോപ്പസ് ഒബ്രഡോറാണ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച മറ്റൊരു രാഷ്ട്രത്തലവന്.
ബംാദേശ്, നെതര്‍ലന്‍ഡ്സ്, െനെജീരിയ, ഈജിപ്ത്, മൗറീഷ്യസ്, ഒമാന്‍, സിംഗപ്പുര്‍, യു.എ.ഇ. എന്നീ രാഷ്ട്രത്തലവന്മാര് പ്രത്യേക ക്ഷണിതാക്കളായി ഉച്ചകോടിയില്‍ സംബന്ധിക്കും. ഐക്യരാഷ്ട്ര സംഘടന, അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക് ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും ന്യൂഡല്‍ഹിയിലെത്തും.






