
ന്യുഡല്‍ഹി: ലോക നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍. ഇന്ത്യയില്‍ നടക്കുന്ന ആദ്യ ദ്വിദിന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ ഇന്നലെ മുതല്‍ ഡല്‍ഹിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നേതാക്കളെ ഉച്ചകോടി നടക്കുന്ന മോദി പ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപത്തിലെ വേദിയിലേക്ക് ക്ഷണിച്ചു. 'ഒരു ഭൂമി, ഒരുകുടുംബം' എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തില്‍ രണ്ട് സെഷനുകളുണ്ട്. പ്രതിനിധികള്‍ക്കായി രാഷ്ട്രപതി ഇന്ന് അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്.
അതിഥി രാജ്യങ്ങളുടെ പ്രതിനിധികളെയാണ് രാവിലെ മോദി സ്വീകരിച്ചത്. ഭാരത് മണ്ഡലത്തിലെ കൊണാര്‍ക് ചക്രത്തിന്റെ പ്രതീകത്തിനു മുന്നില്‍ നിന്നാണ് മോദി നേതാക്കളെ സ്വീകരിക്കുന്നത്. ഒമ്പത് അതിഥി രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന് പ്രതിനിധികള്‍, ആഫ്രിക്കന്‍ യൂണിയന് പ്രതിനിധികളുമടക്കം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യൂറോപ്യന്‍ ധനകാര്യ പ്രതിനിധികളും യോഗത്തിലെത്തുന്നുണ്ട്.
ഐഎംഎഫ് മാന്േനജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറേസ്, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ എന്നിവരെയാണ് മോദി ആദ്യം വേദിയിലേക്ക് ക്ഷണിച്ചത്. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥ്നാന് ഗെബ്രെയെസൂസ്. വേള്‍ഡ് ട്രേഷ് ഓര്ഗനൈസേഷന് മേധാവി ഒകൊന്ജോ- ഐവേല, ആഫ്രിക്കന്‍ യൂണിയന് പ്രസിഡന്റ് അസലി അസ്സോമനി, ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി സയ്യിദ് ആസാദ് ബിന്‍ തരിക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഈജിപ്ത് പ്രസിഡന്റ് അബ്ദെഫത്ത എല്‍സിസി എന്നിവരാണ് തുടര്‍ന്ന് വേദിയിലെത്തിയത്.
മൗരീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജോനൗദ്, നെതര്‍ലാന്‍ഡ് പ്രധാനമന്ത്രി മാര്‍ക് റുട്ടെ, നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിന്ബു, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, മെലോനി, യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്, മെക്സിക്കോ ധനകാര്യ മന്ത്രി റക്വീല് ബ്യൂണ്രോസ്ട്രാ സാങ്ചെ, അര്‍ജന്റീന പ്രസിഡന്റ അല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് എന്നിവരെ വേദിയിലേക്ക് സ്വീകരിച്ചു.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി അല്‍ബനീസ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്കോള്‍സ്, യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയാന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍,
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്പെയിന് പ്രസിഡന്റ് എത്തിയിട്ടില്ല. ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷ്ദിയ,ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ് സുക് യോല്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ, തുര്‍ക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എര്ദഗോണ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്, ഇന്തോനീഷ്യന്‍ പ്രസിഡന്റ ജോകോ വിദോദോ, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാചിയോ ലുല ഡി സില്‍വ എന്നിവരെയും മോദി വേദിയിലേക്ക് ക്ഷണിച്ചു. നേതാക്കള്‍ ഓരോരുത്തരായി ഭാരത് മണ്ഡപത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് തുടങ്ങിയ ലോക നേതാക്കളും വൈകാതെ വേദിയിലെത്തും. അതേസമയം, റഷ്യന്‍ പ്രസിഡന്റും ചൈനീസ് പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കില്ല. പകരം പ്രതിനിധികളെയാണ് അയച്ചിരിക്കുന്നത്.
ഇന്നലെ മുതല്‍ ഡല്‍ഹിയിലെത്തിയ നേതാക്കള്‍ വിവിധ ഹോട്ടലുകളിലാണ് താമസിക്കുന്നത്. ഉച്ചകോടി വേദിയിലേക്ക് നേതാക്കളുടെ യാത്ര പരിഗണിച്ച് അതീവ സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. റോഡുകളില്‍ പോലീസിന്റെ പരിശോധനയുണ്ട്. വേദിക്ക് സമീപമുള്ള റോഡ് പോലീസ് അടച്ചിരിക്കുകയാണ്.






