കോഴിക്കോട്: കൊടുവള്ളിയില്‍ മയക്കുമരുന്ന് വില്പന സംഘം സഞ്ചരിച്ച ആഡംബര കാര്‍ മറിഞ്ഞു. എം ഡി എംയും ത്രാസും കാറില്‍നിന്ന് പിടിച്ചെടുത്തു. സംഭവം നടന്നത് ആവിലോറ പാറക്കണ്ടി മുക്കില്‍ ഇന്ന് പുലര്‍ച്ചെയാണ്. കാറിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്പന സംഘം സഞ്ചരിച്ച കാര്‍ റോഡില്‍ നിന്നും നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കാണ് മറിഞ്ഞത്. വീട്ടുകാര്‍ ശബ്ദം കേട്ട് എത്തിയപ്പോള്‍ കണ്ടത് വീട്ടുമുറ്റത് ഒരു ആഡംബര കാറാണ്.
രണ്ടു പേര് അബോധാവസ്ഥയില്‍ കാറിലിരിക്കുന്നത് കണ്ട് ഓടിയെത്തിയെങ്കിലും ഡോര്‍ തുറന്നില്ല.പിന്നീട് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് മയക്കുമരുന്നുല്പ്പെടെ കണ്ടെത്തി. ഇതോടെ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന യുവാക്കളെ പിടികൂടി കൊടുവള്ളി പൊലീസിന് കൈമാറുകയായിരുന്നു. കൊടുവള്ളി എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വാഹനം പരിശോധിച്ചപ്പോള്‍ കൂടുതല്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. 3.5 ഗ്രാം എംഡിഎംഎ കവറിലാക്കി പഴ്സില്‍ ഒളിപ്പിച്ചരീതിയിലാണ് കണ്ടെത്തിയത്. കാറിന് പുറത്തും കാറിലും നടത്തിയ പരിശോനയിലാണ് കണ്ടെത്തിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.






