
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബി ജെ പി നടത്തിയ പ്രതിഷേധത്തില്‍ തേനീച്ച ആക്രമണം. സംഭവം നടന്നത് കര്‍ണാടകയിലെ കോലാറിലാണ്.
തേനീച്ച ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് എംപി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.സംഭവം നടന്നത് കോലാറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ്. പ്രതിഷേധം സംഘടിപ്പിച്ചത് ബിജെപി കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു.
500-ലധികം പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി. ഇതിനെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് പ്രതിഷേധം ഉപേക്ഷിച്ച് പ്രതിഷേധക്കാര്‍ വിവിധ ദിശകളിലേക്ക് ഓടാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തവരെ തേനീച്ചകള്‍ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം. പ്രതിഷേധത്തിനിടെ തേനീച്ചയുടെ കുത്തേറ്റ് ബിജെപി എംപി എസ് മുനിസ്വാമിക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജില്ലാ കളക്ടറുടെ ഓഫീസില്‍ എത്തിയ പൊതുജനങ്ങളും പരിക്കേറ്റട്ടുണ്ട്.
കാറുകളിലും ബൈക്കുകളിലും കയറിയാണ് ഇവര്‍ രക്ഷപ്പെട്ടത്.അതേസമയം തേനീച്ച ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിക്കുന്നു. ഭരണ മന്ദിരത്തിന്റെ മുകളില്‍ ഉണ്ടായിരുന്ന തേനീച്ചകൂടുകള്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ കല്ലെറിഞ്ഞെന്നാണ് ആരോപണം.







Comments