
ഡറാഡൂണ്‍: കഴിഞ്ഞവര്‍ഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് അറസ്റ്റിലാകുകയും ജയിലിലാകുകയും ചെയ്ത 38 കാരന് ജാമ്യം നേടി പുറത്തുവന്ന ശേഷം അതേ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും അറസ്റ്റില്‍.
ഡെറാഡൂണില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു വിവാഹത്തിന് ഇയാള്‍ ജയിലിലായത്. എന്നാല്‍ അഞ്ചുമാസം മുമ്പ് ജാമ്യം നേടി പുറത്തുവന്നപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി അറസ്റ്റിലായിരിക്കുന്നത്. ശാരീരിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് ഭര്‍ത്താവിനെ ബലാത്സംഗകുറ്റം ചുമത്തി ശനിയാഴ്ച അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഭര്‍ത്താവ് തന്നെ ഷോപ്പിംഗ് ട്രിപ്പിനെന്ന് പറഞ്ഞ് പുറത്തു കൊണ്ടുപോകുകയും ഒരു മുറിയില്‍ വെച്ച് ലൈംഗികപീഡനം നടത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. തന്നോട് സഹകരിച്ചില്ലെങ്കില്‍ പിതാവിന് ജാമ്യം കിട്ടാന്‍ സഹായിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ മാതാവിനൊപ്പമാണ് പെണ്‍കുട്ടി. ഇവരെ ചൈല്‍ഡ് ഹെല്പ്പ്ലൈന് കൗണ്‍സിലിംഗിന് വിധേയമാക്കിയെന്ന് പോലീസ് പറഞ്ഞു.
ബലാത്സംഗ വിവരം പറഞ്ഞപ്പോള്‍ പരാതി നല്കാന് സ്കൂള്‍ അദ്ധ്യാപകര്‍ പെണ്‍കുട്ടിക്ക് ആത്മധൈര്യം നല്കി. ഒമ്പതാംക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞവര്‍ഷം സമ്മതം കുടാതെ എതിര്‍പ്പിനെ വകവെയ്ക്കാതെയാണ് 38 കാരന് പിതാവ് വിവാഹം കഴിച്ചു കൊടുത്തത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരേ പോക്സോ പ്രകാരം കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഇപ്പോഴും പ്രായപൂര്‍ത്തിയായിട്ടില്ല.






