മറയൂര്‍: മറയൂര്‍ ചന്ദന ഇ- ലേലം 13, 14 തിയതികളില്‍ നാല് ഘട്ടങ്ങളിലായി നടക്കും. 169 ലോട്ടുകളിലായി 68.632 ടണ്‍ ചന്ദനമാണ് ലേലത്തിന് ഒരുക്കിയിട്ടുള്ളത്. ആവശ്യമായ രേഖകള്‍ സഹിതം നിരതദ്രവ്യം അടയ്ക്കുന്നവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. 18 ശതമാനം ജി.എസ്.ടി, 5 ശതമാനം ഫോറസ്റ്റ് ഡവലപ്മെന്റ് ടാക്സ്, 2 ശതമാനം സാധാരണ ടാക്സ് എന്നിങ്ങനെ 25 ശതമാനം നികുതി കൂടി അധികമായി കൊടുക്കേണ്ടിവരും.
കൊല്‍ക്കത്ത ആസ്ഥാനമായ മെറ്റല്‍ ആന്റ് സ്കാര്‍പ്പ് ട്രേഡിങ് കമ്പനിക്കാണ് ലേലം നടത്തുന്നതിനുള്ള ചുമതല. ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ ചന്ദനത്തടികളും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിന് മുന്‍പ് 80 കോടി രൂപ വരെയായിരുന്നു മറയൂര്‍ ചന്ദന ഇ- ലേലത്തിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം ലഭിച്ചിരുന്നത്. കേരളത്തില്‍ ഒട്ടേറെ ക്ഷേത്രങ്ങളും ആയുര്‍വേദമരുന്ന് നിര്‍മാണ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടങ്കിലും കേരളത്തിലെ ഏക ചന്ദന ലേലമായ ഇതില്‍ പങ്കെടുക്കുന്നവര്‍ ചുരുക്കമാണ്.
ചെറിയ സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി ചെറിയ അളവിലും ലോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ രണ്ടാമത്തെ ലേലമാണിത്. മാര്‍ച്ച് 15, 16 തിയതികളിലായിരുന്നു അവസാനം ലേലം നടന്നത്. രണ്ട് ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളായി നടന്ന ലേലത്തില്‍ 31 കോടിയുടെ ചന്ദനമാണ് വിറ്റുപോയത്. ക്ലാസ് ആറ് വിഭാഗത്തില്‍പ്പെടുന്ന ബഗ്രദാദ് ചന്ദനം 20 ലോട്ടുകളിലായി 8.055 ടണ്‍ ലേലം ചെയ്യും. പത്താം ക്ലാസില്‍പ്പെടുന്ന ജയ്പൊഗല്‍ ചന്ദനം 10 ലോട്ടുകളിലായി 8.179 ടണ്‍ ഉണ്ട്. അഞ്ചാം ക്ലാസില്‍പ്പെട്ട ഗാട്ട് ബഡ്ല 4.481 ടണ്ണും മൂന്നാം ക്ലാസിലെ പഞ്ചം 3.150 ടണ്ണും ചന്ദനവേരുകള്‍ 3.642 ടണ്ണും രണ്ടാംക്ലാസിലെ െചെന ബുദ്ധ് 500 കിലോയും നാലാം ക്ലാസിലെ ഗോഡ്ല 258 കിലോയുമാണ് ലേലത്തിന് ഒരുക്കിയത്. വെള്ളച്ചന്ദന തടികള്‍ (സാപ്പ് വുഡ് ബില്ലറ്റ്സ്) 15 ടണ്ണും ചിപ്സ് 17.5 ടണ്ണും വച്ചിട്ടുണ്ട്.
മിക്സഡ് ചിപ്സ് 6.335 ടണ്ണുമുണ്ട്. കര്‍ണാടകത്തിലെ പൊതുമേഖല സ്ഥാപനമായ കര്‍ണ്ണാടക സോപ്സ് ആന്റ് ഡിറ്റര്‍ജന്റ് കമ്പനിയാണ് എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ ചന്ദനം ലേലത്തില്‍ പിടിക്കുന്നത്. കഴിഞ്ഞ ലേലത്തില്‍ 90 ശതമാനവും വാങ്ങിയത് ഇവരാണ്. ജയ്പൂര്‍ സി.എം.ടി ആര്‍ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജയ്പൂര്‍ ക്ലൗഡ്, കേരള ഹാന്‍ഡി ക്രാഫ്റ്റ്സ് ഡെവലപ്മെന്റെ് കോര്പ്പറേഷന്, കോട്ടയം മണക്കാട്ട് അയ്യപ്പ ക്ഷേത്രം ട്രസ്റ്റ്, തൃശൂര്‍ ഔഷധി, കര്‍ണ്ണാടക ഹാന്‍ഡി ക്രാഫ്റ്റ്സ്, മുളികുളങ്ങര കളരിക്കല്‍ ഭഗവതി ദേവസ്വം, തൃശൂര്‍ സീതാരാമസ്വാമി ക്ഷേത്രം, മൂന്നാര്‍ കെ.എഫ്.ഡി.സി, അഡാര്ച്ചെ ട്രസ്റ്റ്, എറണാകുളം അംബുജ സെന്റര്‍ എന്നിവരും ഇ- ലേലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പങ്കെടുത്തിരുന്നവരാണ്.

Comments