
ന്യൂഡല്‍ഹി : തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രീം കോടതി ഉത്തരവ്. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന് ആരോപിച്ച് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രീം കോടതി ഉത്തരവ്.
മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ആരോപിച്ച കെ ബാബുവിനെതിരെ എതിര് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്കിയ ഹരജി നിലനില്‍ക്കുമെന്ന് കേരള ഹൈകോടതി ഈ വര്‍ഷം മാര്‍ച്ചില്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ ബാബു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ എം സ്വരാജിന്റെ ഹര്‍ജി തുടരാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉപയോഗിച്ചുവെന്നാണ് എം സ്വരാജിന്റെ ആക്ഷേപം. ഇത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് എം സ്വരാജ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.
എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെ ബാബു സുപ്രിംകോടതിയെ സമീപിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടപ്പില്‍ തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് എം സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്.





