
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ തമസ്കരണത്തിനെതിരെയുളള വിധിയാണിതെന്ന് ഗ്രോ വാസു. 45 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഗ്രോ വാസുവിന് മോചനം ലഭിച്ചത് . ജയിലിന് മുന്നില്‍ മനുഷ്യാവകാശ പ്രവര്ത്തകര്പ മുദ്രാവാക്യങ്ങളോടെയാണ് ഗ്രോ വാസുവിനെ സ്വകരീച്ചത്.
കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്.കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു.
സഖാവ് വർ ഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാൻ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. എങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ജനങ്ങൾ അവരെ മനസ്സിലാക്കണം.
94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ഗ്രോ വാസു പറഞ്ഞു. മൂവ്വായിരം കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നിടത്തോളം കാലം, 75ശതമാനം ആളുകൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉണ്ടായിരിക്കുന്നിടത്തോളം കാലം മുദ്രാവാക്യം വിളിക്കും. എട്ടുപേരെ കൊന്നതിനെ തമസ്ക്കരിക്കാൻ കഴിയില്ല.
2016 ല്‍ നിലമ്പൂരില്‍ നടന്ന പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ജൂലൈ 29ന് ഗ്രോ വാസുവിനെ പോലീസ്അറസ്റ്റ് ചെയ്തത്.
നിരപരാധികളായ മനുഷ്യരെ വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ, അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടായിരുന്നു ഗ്രോ വാസുവിൻ്റേത്. പതിനായിരം രൂപ ജാമ്യത്തുക കെട്ടി വയ്ക്കാന്‍ കോടതി ഗ്രോ വാസുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യാജ ഏറ്റുമുട്ടലില്‍ പ്രതിഷേധിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തവർക്കെതിരെയല്ല, ആ കുറ്റം ചെയ്തവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് ഗ്രോ വാസു കോടതിയിൽ നിലപാട് സ്വീകരിക്കുകയായിരുന്നു. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.
തുടർന്ന് മജിസ്ട്രേറ്റ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടെങ്കിലും കോടതിയില്‍ കുറ്റം സമ്മതിക്കാനോ രേഖകളില്‍ ഒപ്പുവെക്കാനോ ഗ്രോവാസു തയ്യാറായില്ല. സുഹൃത്തുക്കളടക്കമുള്ളവര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗ്രോ വാസു വഴങ്ങിയില്ല.






