
കനത്തമഴയും വെള്ളപ്പൊക്കവും നാശവും ദുരിതവും ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ മൊറാക്കോയിലെ ഭിന്നിച്ചു നില്ക്കുന്ന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കിഴക്കന്‍ നഗരമായ ദെര്‍നയില്‍ 5,300 പേരാണ് കണക്കുകള്‍ പ്രകാരം പ്രളയത്തില്‍ മരണമടഞ്ഞത്. 10,000 ലധികം പേരെ കാണാതാകുകയും ചെയ്ത സാഹചര്യത്തിലാണ് മൊറാക്കോയെ വേര്‍പെടുത്തി ഭരിക്കുന്ന കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സര്‍ക്കാരുകള്‍ യോജിച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സഹായവും സേവനവുമായി അന്താരാഷ്ട്ര സമൂഹം കാത്തുനില്ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 2011 ല്‍ ഏകാധിപതി മൂവമ്മര് ഗദ്ദാഫി ഭരണകൂടം പതിച്ച ശേഷം അശാന്തമായ ലിബിയയില്‍ വിവിധ പട്ടാള ഭരണകൂടങ്ങള്‍ തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് നടന്നത്. ഇതോടെ കിഴക്കും പടിഞ്ഞാറുമായി വേര്‍പെടുത്തി രണ്ടു ഭരണകൂടത്തിന് കീഴിലാണ്. യുഎന്നിന്റെ പിന്തുണയുളള ട്രിപ്പോളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി അബ്ദുള്‍ ഹമീദ് ബെയ്ബയാണ് പടിഞ്ഞാറന്‍ ഭാഗത്തെ ഭരണം നിയന്ത്രിക്കുന്നത്. കിഴക്കിന്റെ ഭരണം പ്രധാനമന്ത്രി ഒസാമാ ഹമീദും നിര്‍വ്വഹിക്കുന്നു.
ഒസാമാ ഹമദ് ആണ് പ്രധാനമന്ത്രിയെങ്കിലും കിഴക്കന്‍ ഭാഗത്ത് ഭരണം സൈനിക തലവന്‍ ജെനറല്‍ ഖലീഫാ ഹഫ്ത്തറിന്റെ പിടിയിലാണെന്നാണ് അന്താരാഷ്ട്രസമൂഹം കരുതുന്നത്. പ്രളയത്തിന് പിന്നാലെ രണ്ടു ഭരണകൂടവും യോജിച്ചു പോകണമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് നേരത്തേ പറഞ്ഞിരുന്നു. വന്‍ നാശനഷ്ടം ഉണ്ടായ പ്രളയത്തില അനേകര്‍ക്കാണ് ഉറ്റവരെയും ഉടയവരെയും നഷ്ടമായിരിക്കുന്നത്. 52 കാരനായ ഉസാമാ അല്‍ ഹുസാദിയ്ക്ക് അഞ്ചു കുട്ടികളെയും ഭാര്യയേയും നഷ്ടമായി. ആശുപത്രിയിലും സ്കൂളിലുമെല്ലാം തെരഞ്ഞിട്ട് ആരേയും കണ്ടെത്താനാകാതെ നിരാശയിലാണ് ഹുസാദി. തന്റെ കുടുംബത്തിലെ 50 ലധികം പേരെയാണ് നഷ്ടമായിരിക്കുന്നതെന്ന് അല്‍ ഹുസാദി വ്യക്തമാക്കി.
കനത്ത മഴയ്ക്കൊപ്പം രണ്ടു ഡാമുകള്‍ പൊട്ടിയതുമാണ് ലിബിയയിലെ വെള്ളപ്പൊക്കത്തിന് കാരണമായത്. വടക്കു കിഴക്കന്‍ തീരങ്ങളില്‍ 400 മില്ലീമീറ്റര്‍ മഴയാണ് 24 മണിക്കൂറിനിടെ പെയ്തത്. ഇതിനൊപ്പം ശക്തമായ കാറ്റും ഉണ്ടായി. കനത്ത മഴയെ തുടര്‍ന്ന് ലിബിയന്‍ മലനിരകളില്‍ നിന്നും ഒഴുകുന്ന ദെര്നാ നദിയില്‍ വെള്ളം ഉയര്‍ന്നത് ഇവിടുത്തെ രണ്ടു ഡാമുകള്‍ തകരാന്‍ കാരണമാകുകയായിരുന്നു. ആദ്യം പൊട്ടിയ ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകിവന്ന് രണ്ടാമത്തെ ഡാമും തകര്‍ക്കുകയായിരുന്നു. നദിക്ക് കുറുകേയുളള അനേകം പാലങ്ങളും തകര്‍ന്നു പോകുകയായിരുന്നു. മുകളിലെ അണക്കെട്ടില്‍ 1.5 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം സംഭരിക്കാനുള്ള ശേഷിയുണ്ടായിരുന്നു.
താഴത്തെ അണക്കെട്ടില്‍ 22.5 ദശലക്ഷം ഘനമീറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയും. ഓരോ ക്യുബിക് മീറ്റര്‍ വെള്ളത്തിനും ഏകദേശം ഒരു ടണ്‍ (1,000 കിലോഗ്രാം) ഭാരമുണ്ട്, അതിനാല്‍ 1.5 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളത്തിന് 1.5 ദശലക്ഷം ടണ്‍ ഭാരം വരും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലയിടത്തും മൂന്ന് മീറ്ററോളം വെള്ളം കയറിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.






