
തിരുവനന്തപുരം : സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. "പ്രതി നായിക " എന്ന പേരിലുള്ള ആത്മകഥയുടെ കവർ ഫേസ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്.
അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റിയുള്ള സരിതയുടെ വിശേഷണം. ഒരു ഇടവേളയ്ക്ക് ശേഷം സോളാർ വിവാദം വീണ്ടും കത്തിപ്പടരുന്നതിനിടെയാണ് സരിതയുടെ ആത്മകഥ രചന.
ഒരിടവേളക്ക് ശേഷം സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നതിനിടെയാണ് കേസിലെ പ്രതിസ്ഥാനത്തുളള മുഖ്യപ്രതിയായ സരിത എസ് നായർ ആത്മകഥയുമായി രംഗത്ത് വരുന്നത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്പോണ്‍സ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്.






