
തന്റെ ബോളിവുഡ് അരങ്ങേറ്റം ഗൗഭീരമാക്കിയിരിക്കുകയാണ് സംവിധായകന് അറ്റ്ലി. ഷാരൂഖ് ഖാനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ' ജവാന്'
വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സെപ്റ്റംബര്‍ ഏഴിന് തിയറ്ററുകളില്‍ എത്തിയ 'ജവാന്' ഇതിനോടകം തന്നെ ആഗോളതലത്തില്‍ 700 കോടി നേടിയിട്ടുണ്ട്.
ജവാനില്‍ പ്രിയാമണിയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന് അറ്റ്ലി തന്നെ പറ്റിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയാമണി. അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ജവാന് ചിത്രത്തില്‍ നടന് വിജയ്യും ഉണ്ടാകുമെന്ന് സംവിധായകന് അറ്റ്ലി എന്നോട് പറഞ്ഞിരുന്നു. ഇതു ശരിക്കും എന്നെ ഞെട്ടിച്ചു. വിജയ്ക്കൊപ്പം അഭിനയിയിക്കാന്‍ ആഗ്രഹംകൊണ്ട് കോമ്പിനേഷന്‍ രംഗങ്ങള്‍ ചോദിച്ചു. അത് അറ്റ്ലി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണവേളയില്‍ വിജയ് സെറ്റിലെത്തിയില്ല.ഇത് എന്നെ നിരാശപ്പെടുത്തി. പിന്നീടാണ് ആറ്റ്ലി എന്നെ പറ്റിച്ചതാണെന്ന് മനസിലായത്' , പ്രിയാമണി പറഞ്ഞു.






