
ന്യൂഡല്‍ഹി : രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ വന്ദേ സ്ലീപ്പർ ട്രെയിനുകളും, വന്ദേ മെട്രോകളും വരുന്നു.ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) യിൽ ഇതിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു.
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ അടുത്ത വർഷം പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ. സ്ലീപ്പറിന് പുറമെ ചാർജ് കുറവുളള വന്ദേ മെട്രോകളുടെ കോച്ചുകളും കൊണ്ടുവരും. ഇന്ത്യയുടെ റെയിൽ വികാസ് നിഗം ലിമിറ്റഡ്, റഷ്യയുടെ ടിഎംഎച്ച് ഗ്രൂപ്പും ചേർന്നാണ് വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നത്
വന്ദേഭാരത് സ്ലീപ്പറിൽ 16 ബോഗികളാണ് ഉണ്ടാവുക. ഇതിൽ 11 ത്രീ ടയർ എസി കോച്ചുകളും നാല് ടു ടയർ എ എസി കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് എസിയും ഉൾപ്പെടും. നിലവിൽ വന്ദേഭാരതിന് സീറ്റർ കോച്ചുകൾ മാത്രമാണ് ഉള്ളത്. ഇതുമൂലം വന്ദേഭാരത് ഉപയോഗിച്ച് രാത്രി യാത്രകൾ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
#WATCH | Indian Railways to launch sleeper version of Vande Bharat Express
B G Mallya, General Manager of Integral Coach Factory says, "We'll be launching the sleeper version of the Vande within this financial year. We'll also be launching the Vande Metro in this financial year.… pic.twitter.com/49q61cScIb— ANI (@ANI) September 16, 2023
ഒക്ടോബർ 31ന് മുമ്പ് വന്ദേ മെട്രോ തയ്യാറാവും. 12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിൽ ഉണ്ടാകുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക് ബദലായിട്ടായിരിക്കും വന്ദേ മെട്രോകൾ വരിക എന്നാണ് റിപ്പോർട്ട്. ചെറു യാത്രകൾക്കാണ് വന്ദേ മെട്രോ ഉപയോഗിക്കുക. നിലവിൽ വന്ദേഭാരത് എക്സ്പ്രസുകൾ രാത്രിയാത്ര നടത്തുന്നില്ല.ട്രെയിൻ അടുത്ത വർഷം മർച്ചോടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.






